മുഖ്യമന്ത്രി പദവി സിദ്ധരാമയ്യയിൽ നിന്ന് ഡികെ ശിവകുമാറിന് കൈമാറണം; എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

കർണാടകയിൽ മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുള്ള അധികാര വടംവലി രൂക്ഷമായതോടെ പാർട്ടി ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തുന്നതിനായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ അനുകൂലിക്കുന്ന കോൺഗ്രസ് എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിലെത്തി. മുഖ്യമന്ത്രി പദവി സിദ്ധരാമയ്യയിൽ നിന്ന് ശിവകുമാറിന് കൈമാറണമെന്നാണ് ഞായറാഴ്ച രാത്രിയോടെ ഡൽഹിയിലെത്തിയ സംഘത്തിന്റെയും ആവശ്യം.

കർണാടകയിലെ കോൺഗ്രസ് സർക്കാർ ഭരണകാലാവധിയുടെ പകുതി പിന്നിട്ട സാഹചര്യത്തിൽ, ഏറെക്കാലമായി ചർച്ചയിലുള്ള അധികാര പങ്കിടൽ ഫോർമുല നടപ്പിലാക്കണമെന്നാണ് ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞയാഴ്ച എംഎൽഎമാരുടെ രണ്ട് സംഘങ്ങൾ ഡൽഹിയിലെത്തി ഹൈക്കമാൻഡിനെ കണ്ടിരുന്നു. 2023 മെയ് മാസത്തിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തപ്പോൾ രണ്ടരവർഷത്തിന് ശേഷം പദവി ശിവകുമാറിന് കൈമാറാമെന്ന് പാർട്ടി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ശിവകുമാറിനോട് അടുപ്പമുള്ള കോൺഗ്രസ് നേതാക്കൾ പറയുന്നു.

അധികാര പങ്കിടൽ സംബന്ധിച്ച വാഗ്ദാനം പാലിക്കണമെന്നാണ് ശിവകുമാർ പക്ഷത്തിന്റെ ആവശ്യം. അതേസമയം, നേതൃമാറ്റം സംബന്ധിച്ച് അത്തരം ആവശ്യങ്ങളോ ചർച്ചകളോ നടക്കുന്നുണ്ടെന്ന വാർത്തകൾ സിദ്ധരാമയ്യയും ശിവകുമാറും പരസ്യമായി തള്ളിക്കളഞ്ഞു. ഞായറാഴ്ച വൈകുന്നേരം ശിവകുമാർ, സിദ്ധരാമയ്യയോട് കൂറുള്ള മുതിർന്ന നേതാവും മന്ത്രിയുമായ കെ.ജെ. ജോർജുമായി കൂടിക്കാഴ്ച നടത്തി. ജോർജ് നേരത്തെ സിദ്ധരാമയ്യയ്‌ക്കൊപ്പം രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കണ്ടിരുന്നു. നിലവിലെ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.

Latest Stories

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി