പ്രതിഷേധം ആളിക്കത്തുന്നു; അസമിലേക്കുള്ള ട്രെയിന്‍- വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനിടെ അസമിലേക്കുള്ള വിമാന-ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. നിലവില്‍ മൂന്ന് വിമാന സര്‍വീസുകളും 21 ട്രെയിന്‍ സര്‍വീസുകളുമാണ് റദ്ദാക്കിയിരിക്കുന്നത്. ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമില്‍ വ്യാപകമായി തുടരുകയാണ്. തലസ്ഥാനമായ ഗുവാഹാട്ടിയിലടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.

എയര്‍ ഇന്ത്യ കൊല്‍ക്കത്ത-ദിബ്രിഗഡ് സര്‍വീസും വിസ്താര ഗുവാഹാട്ടി-ദിബ്രുഗഡ് രണ്ട് സര്‍വീസുകളും റദ്ദാക്കി. ഡിസംബര്‍ 13 വരെ ഗുവാഹാട്ടി, ദിബ്രുഗഡ്, ജോര്‍ഹത് എന്നിവിടങ്ങളിലേക്കുള്ളതും ഇവിടങ്ങളില്‍ നിന്ന് പുറപ്പെടുന്നതുമായ എല്ലാ സര്‍വീസുകളും സമയക്രമം മാറ്റുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് സ്പൈസ് ജെറ്റും ഗോ എയറും അറിയിച്ചിട്ടുണ്ട്.

അസമിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള 21 ട്രെയിന്‍ സര്‍വീസുകളാണ് നിലവില്‍ റദ്ദാക്കിയിട്ടുള്ളത്. വൈകാതെ തന്നെ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കും. പ്രക്ഷോഭകര്‍ റെയില്‍വേ സ്റ്റേഷനുകളിലടക്കം തീവെയ്പ്പ് നടത്തുന്നതിനെ തുടര്‍ന്നാണിത്. പല റോഡുകളും അടച്ചിട്ടിട്ടുണ്ട്. ആയിരക്കണക്കിന് പ്രക്ഷോഭകരാണ് തെരുവിലിറങ്ങിയിട്ടുള്ളത്. പ്രക്ഷോഭം തടയുന്നതിനായി രണ്ട് കമ്പനി സൈന്യത്തേയും ഗുവാഹാട്ടിയിലെത്തിച്ചിട്ടുണ്ട്.

Latest Stories

വീഡിയോ കോള്‍ അവസാനിപ്പിച്ചില്ല; ഭാര്യയുടെ കൈവെട്ടിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

IPL 2024: ജയിച്ചതും മികച്ച പ്രകടനം നടത്തിയതും നല്ല കാര്യം തന്നെ, പക്ഷെ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

എനിക്ക് നല്ല തല്ല് കിട്ടി, അവള്‍ എന്നെ കടിക്കുകയും ചെയ്തു, ഈ വിഡ്ഢിത്തം നിര്‍ത്തൂ എന്ന് റീന പറഞ്ഞു..; മുന്‍ഭാര്യയെ കുറിച്ച് ആമിര്‍

വേണാട് എക്‌സ്പ്രസ് ഇനി മുതല്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ കയറില്ല; യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റി റെയില്‍വേ; സമയക്രമത്തില്‍ അടിമുടി മാറ്റം

പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

IPL 2024: ടി20 ലോകകപ്പിലേക്ക് അവനെ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് അവനോട് ചെയ്യുന്ന കടുത്ത അനീതിയാകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല

IPL 2024: സഞ്ജുവില്‍നിന്ന് സാധാരണ കാണാറില്ലാത്ത പ്രതികരണം, ആ അലറിവിളിയില്‍ എല്ലാം ഉണ്ട്

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍