രാജ്യം തിരികെ വിളിച്ചു, വിവാഹ വസ്ത്രം മാറ്റി യൂണിഫോം അണിഞ്ഞ് മോഹിത്; രാജ്യമാണ് വലുതെന്ന് വ്യോമസേന ഉദ്യോഗസ്ഥന്‍, കൈയടിച്ച് രാജ്യം

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അവധിയിലുള്ള ഉദ്യോഗസ്ഥരോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ അവധിയിലായിരുന്ന ഒട്ടേറെ സൈനികര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു. ഇതിനിടെ അവധി റദ്ദാക്കി ജോലിയിലേക്ക് തിരികെ പ്രവേശിച്ച മധ്യപ്രദേശില്‍ നിന്നുള്ള ഐഎഎഫ് ഉദ്യോഗസ്ഥന്‍ ദേശീയ ശ്രദ്ധ നേടുകയാണ്.

മധ്യപ്രദേശിലെ രാജഗഢ് സ്വദേശിയായ മോഹിത് രാത്തോര്‍ എന്ന സൈനികനാണ് അവധി റദ്ദാക്കിയതിന് പിന്നാലെ രാജ്യ വ്യാപകമായി വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇസാപൂര്‍ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ സേവനം അനുഷ്ഠിക്കുന്ന മോഹിത് രാത്തോര്‍ എന്ന യുവസൈനികനാണ് നാടിനും വീടിനും അഭിമാനമായി മാറിയിരിക്കുന്നത്.

വിവാഹത്തിന് വേണ്ടിയായിരുന്നു മോഹിത് രാത്തോര്‍ അവധിയെടുത്തത്. എന്നാല്‍ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചാണ് മോഹിത് രാത്തോര്‍ രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുന്നത്. ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ ആയിരുന്നു മോഹിത് രാത്തോര്‍ അവധി എടുത്തിരുന്നത്.

വ്യാഴാഴ്ചയായിരുന്നു മോഹിത് വിവാഹിതനായത്. പിന്നാലെ അവധി റദ്ദാക്കി ജോലിയിലേക്ക് തിരികെ പ്രവേശിക്കുകയായിരുന്നു. രാജ്യമാണ് വലുതെന്നും അതിനാല്‍ അവധി റദ്ദാക്കി മടങ്ങാന്‍ ആവശ്യപ്പെട്ടതില്‍ തനിക്ക് ദുഃഖമില്ലെന്നും മോഹിത് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. വധു വന്ദനയും മറ്റ് കുടുംബാംഗങ്ങളും മോഹിതിന് പൂര്‍ണ പിന്തുണ നല്‍കി

ആറ് വര്‍ഷം മുന്‍പാണ് മോഹിത് വ്യോമസേനയുടെ ഭാഗമായത്. മോഹിത് സേനയുടെ ഭാഗമായി രാജ്യത്തെ സേവിക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി മാതാപിതാക്കളും വ്യക്തമാക്കി.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും