റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ച്‌ സ്വകാര്യ കമ്പനികൾക്ക് ലേലം ചെയ്യാൻ പദ്ധതിയിട്ട് കേന്ദ്രം

രാജ്യത്തെ 151 പാസഞ്ചർ ട്രെയിനുകൾ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചതിനു പിന്നാലെ റെയിൽ‌വേ സ്റ്റേഷനുകൾ നവീകരിച്ച ശേഷം സ്വകാര്യ കമ്പനികൾക്ക് ലേലം ചെയ്യാൻ സർക്കാരിന് പദ്ധതിയുണ്ടെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എം.സി.സി.ഐ) സംഘടിപ്പിച്ച വെബിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട് തിങ്കളാഴ്ച സംസാരിക്കുകയായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി. ട്രെയിനുകൾ സ്വകാര്യവത്കരിക്കാനുള്ള ലേലം അവസാനിച്ചുവെന്നും ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു.

“റെയിൽ‌വേ സ്റ്റേഷനുകൾ‌ നവീകരിക്കാൻ‌ പദ്ധതി‌ ഉണ്ട്. പിന്നീടുള്ള ഘട്ടങ്ങളിൽ‌ അവ സ്വകാര്യ കമ്പനികൾക്ക് ലേലം ചെയ്യും,” അദ്ദേഹം പറഞ്ഞു. ചരക്ക് ഇടനാഴി പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കേണ്ടതുണ്ടെന്നും കോവിഡ് -19 പകർച്ചവ്യാധി മൂലം കാലതാമസം നേരിട്ടതായും കേന്ദ്രമന്ത്രി പറഞ്ഞു.

പശ്ചിമ ബംഗാളിലെ ഇടനാഴിയുടെ ഭാഗത്തിന് ആവശ്യമായ മുഴുവൻ ഭൂമിയും സംസ്ഥാന സർക്കാർ പദ്ധതിക്കായി കൈമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ അംഗീകാരം നൽകിയാൽ കൊൽക്കത്തയിലെ മെട്രോ സർവീസുകൾ പുനരാരംഭിക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം