ടിബറ്റന്‍ ആത്മീയ നേതാവിന്റെ സുരക്ഷ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍; ദലൈലാമയ്‌ക്കൊപ്പം ഇനി 24 മണിക്കൂറും 33 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍; നടപടി രഹസ്യവിവരത്തെ തുടര്‍ന്ന്

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സിആര്‍പിഎഫ് ഇസഡ് കാറ്റഗറി സുരക്ഷാ സംവിധാനമാണ് ആഭ്യന്തര മന്ത്രാലയം അദേഹത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദലൈലാമയ്ക്ക് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ റിവ്യൂ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം സിആര്‍പിഎഫിന് കൈമാറി.

1959 മുതല്‍ ഇന്ത്യയിലുള്ള ദലൈലാമയ്ക്ക് ഹിമാചല്‍ പൊലീസും സുരക്ഷാ ഏജന്‍സികളുമാണ് നേരത്തെ സുരക്ഷയൊരുക്കിയിരുന്നത്. ടിബറ്റിലെ ചൈനീസ് അധിനിവേശത്തിനു പിന്നാലെ ദലൈലാമ ഹിമാചല്‍ പ്രദേശിലെ ധരംശാലയിലാണ് താമസിക്കുന്നത്.

സെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതോടെ ദലൈലാമയ്ക്കുള്ള സുരക്ഷാ ജീവനക്കാരുടെ എണ്ണം 33 ആയി ഉയരും. 24 മണിക്കൂറും ദലൈലാമയ്‌ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ