രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ കാണാൻ സ്ഥാപിച്ച സ്ക്രീനുകൾ നീക്കം ചെയ്ത് തമിഴ്നാട് സർക്കാർ; വിമർശനവുമായി കേന്ദ്രമന്ത്രി

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ കാണാൻ സ്ഥാപിച്ച സ്ക്രീനുകൾ തമിഴ്നാട് സർക്കാർ നീക്കം ചെയ്തു. പ്രാണപ്രതിഷ്ഠയുടെ തത്സമയം കാണുന്നതിനായി സ്ഥാപിച്ച എൽഇഡി സ്ക്രീനുകളാണ് നീക്കിയത്. സംഭവത്തെ വിമർശിച്ച് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ രംഗത്തെത്തി. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ തമിഴ്നാട് സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് നിർമല സീതാരാമൻ പറഞ്ഞു.

ജനങ്ങളുടെ ആരാധനയ്‌ക്കുള്ള അവകാശത്തെ ഹനിക്കുന്ന തരത്തിലാണ് ഡിഎംകെ സർക്കാരിന്റെ നിലപാടുകൾ. പ്രശസ്തമായ കാമാക്ഷി ക്ഷേത്രത്തിനുള്ളിൽ 8.00 മണിക്ക് ഭജനകൾ ആരംഭിച്ചിരുന്നതാണ്. എന്നാൽ, തമിഴ്നാട്ടിലെ പൊലീസുകാർ സാധാരണക്കാരെപ്പോലെ ക്ഷേത്രത്തിനുള്ളിൽ കയറി എൽഇഡി സ്ക്രീനുകൾ നീക്കം ചെയ്യുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠ നടത്തുന്നത് കാണുന്നതിനായിട്ടാണ് ക്ഷേത്രത്തിൽ സ്ക്രീൻ സ്ഥാപിച്ചത്. ഒരു ക്ഷേത്രത്തിൽ സ്വകാര്യമായി ആരാധനകൾ നടത്താനുള്ള ഞങ്ങളുടെ അവകാശത്തിന്മേലുള്ള ഗുരുതരമായ ലംഘനമാണ് ഇവിടെ നടന്നതെന്നും നിർമ്മല സീതാരാമൻ പ്രതികരിച്ചു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ