കേരളം ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചെന്ന് വിമർശനവുമായി കേന്ദ്രം; ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി

കേരളം ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചെന്ന് വിമർശനവുമായി കേന്ദ്ര സർക്കാർ.  പുതുക്കിയ മാർഗനിർദ്ദേശങ്ങളിൽ ഉൾപ്പെടാത്ത ചില മേഖലകൾക്ക് ഇളവ് അനുവദിച്ചതാണ് വിമർശനത്തിന് കാരണം. സംസ്ഥാന ചീഫ് സെക്രട്ടറിയോട് കേന്ദ്രസർക്കാർ വിശദീകരണം തേടിയിട്ടുണ്ട്. കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം നടപടിക്രമങ്ങളിൽ  തീരുമാനം എടുക്കും.

കേരളം ബാർബർ ഷോപ്പുകൾക്കും, വർക് ഷോപ്പുകൾക്കും, ഹോട്ടലുകൾക്കും, പുസ്തക ശാലകൾക്കും പ്രവർത്തനം തുടങ്ങാൻ അനുവാദം നൽകിയതാണ് കേന്ദ്ര വിമർശനത്തിന് കാരണം. ഇതിന് പുറമെ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് ഇളവ് നൽകിയതും, നഗരങ്ങളിൽ ബസ് സർവീസ് ആരംഭിക്കാൻ നടത്തിയ നീക്കവും സ്വകാര്യ കാറുകളിൽ പിൻസീറ്റിൽ രണ്ട് യാത്രക്കാർക്ക് ഇരിക്കാൻ അനുവാദം നൽകിയതും ഇരുചക്രവാഹനത്തിൽ രണ്ട് പേർക്ക് യാത്ര ചെയ്യാമെന്നുള്ള ഇളവുകളും അനുവദിച്ചതാണ്  കാരണം.

പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമായതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ മേഖലയിൽ ഇളവ് അനുവദിച്ച് ആശങ്ക വർധിപ്പിക്കരുതെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ടലുകളും ബാർബർ ഷോപ്പുകളും തുറക്കുന്നതിൽ നേരത്തെ തന്നെ പല കോണുകളിൽ നിന്നും ആശങ്ക ഉയർന്നിരുന്നു. ഇതിനിടെയാണ് കേന്ദ്ര സർക്കാർ വിശദീകരണം തേടിയിരിക്കുന്നത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്