സി.ബി.എസ്.ഇ ഫീസ് വര്‍ദ്ധന; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് രംഗത്ത് വന്നത്. ദളിത് വിദ്യാര്‍ത്ഥികളുടെ ഫീസ് 350-ല്‍ നിന്ന് 1200 ആയും ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ഫീസ് ഇരട്ടിയായുമാണ് വര്‍ദ്ധിപ്പിച്ചത്. തീരുമാനം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാണെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രതികരിച്ചു.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫീസ് വര്‍ദ്ധിപ്പിക്കുന്നത്. എസ്.ഇ.എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വിഷയങ്ങള്‍ക്കുള്ള പരീക്ഷാഫീസ് മുമ്പ് 350 ആയിരുന്നു അടക്കേണ്ടിയിരുന്നതെങ്കില്‍ ഇപ്പോഴത് 1200 ആയി കുത്തനെ കൂട്ടി. ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ഫീസ് 750-ല്‍ നിന്ന് 1500 ആയും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് വര്‍ദ്ധിപ്പിച്ചു. 2019-20 അധ്യയന വര്‍ഷം മുതലാണ് ഫീസ് വര്‍ദ്ധന നിലവില്‍ വരുക.

ഫീസ് വര്‍ദ്ധനക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. ദളിത് വിഭാഗക്കാരുടെ അവകാശങ്ങള്‍ക്ക് എതിരെയുള്ള ബി.ജെ.പിയുടെ മറ്റൊരു കടന്നുകയറ്റമാണിതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എം.പി കേന്ദ്ര മാനവവിഭവശേഷി വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്.

നേരത്തെ എകസ്ട്രാ ഫീസായി ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് നല്‍കേണ്ടിയിരുന്നില്ല എങ്കില്‍ ഇപ്പോഴത് 300 രൂപയാക്കി. ജനറല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഇത് 150- ല്‍ നിന്ന് 300 ആയും ഉയര്‍ത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ചേര്‍ന്ന പത്ത് പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 5000-ത്തില്‍ നിന്ന് 10000-മായും കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. നിര്‍ദേശിച്ചിരിക്കുന്ന അവസാന ദിവസവും പരീക്ഷാഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ