പ്രതീക്ഷിച്ചത് സംഭവിച്ചു; ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സി.ബി.ഐ സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്ത ആഴ്ച്ച ഹാജരാകണം

ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സമന്‍സ് അയച്ച് സിബിഐ. ജമ്മു കശ്മീരിലെ റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടുള്ള് കേസില്‍ ചോദ്യം ചെയ്യാനാണ് മാലിക്കിന് വിളിപ്പിച്ചിരിക്കുന്നത്. ഈ മാസം 28 നാണ് സത്യപാല്‍ മാലിക് സിബിഐ മുമ്പാകെ ഹാജരാകേണ്ടത്. 300 കോടിരൂപ കോഴ വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലിലാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ഏപ്രില്‍ 27-നോ 28-നോ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യം ഞെട്ടിയ പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ മുന്‍ ഗവര്‍ണറായ സത്യപാല്‍ മാലിക് ചൂണ്ടിക്കാട്ടിയിരുന്നു. ജവാന്മാരെ കൊണ്ടു പോകാന്‍ വിമാനം നല്‍കാത്തതും, സ്‌ഫോടകവസ്തു നിറച്ച കാര്‍ രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്താത്തതും വീഴ്ചയാണെന്നായിരുന്നു മല്ലിക് പറഞ്ഞത്.

തന്നോട് ഇക്കാര്യം മിണ്ടരുത് എന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. വിമര്‍ശനം മുന്‍ കരസേന മേധാവി ശങ്കര്‍ റോയ് ചൗധരിയും ശരിവെച്ചിരുന്നു. ഈ വെളിപ്പെടുത്തല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുക്കുകയും കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് മാലിക്കിനെതിരെയുള്ള കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമെന്നതും പ്രത്യക ശ്രദ്ധപിടിച്ച് പറ്റിയിട്ടുണ്ട്.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി