മുരുകഭക്ത സമ്മേളനത്തില്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കി; കലാപത്തിനും അക്രമത്തിനും പ്രേരിപ്പിച്ചു; കെ. അണ്ണാമലൈക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്

തമിഴ്നാട്ടില്‍ നടന്ന മുരുകഭക്ത സമ്മേളനത്തില്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കിയെന്ന് ആരോപിച്ച് ബിജെപി മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈക്കും ഹിന്ദു മുന്നണി നേതാക്കള്‍ക്കുമെതിരേ പോലീസ് കേസെടുത്തു. ജൂണ്‍ 22- ന് മധുരയില്‍ നടന്ന മുരുകഭക്ത സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് നടപടി. വാഞ്ചിനാഥന്‍ എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.

നേരത്തെ തന്നെ, ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്് അണ്ണാമലൈക്കെതിരെയും പൊലീസില്‍ പരാതി നല്‍യിയിരുന്നു. മധുര സോഷ്യല്‍ ഹാര്‍മണി ഗ്രൂപ്പ് എന്ന സംഘടനയാണ് മധുര സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

ഇരുവരുടെയും പ്രസംഗം ഭാരതീയ ന്യായസംഹിത (ബിഎന്‍എസ്)യുടെ ലംഘനമാകലാപത്തിണ്. ന് പ്രേരണനല്‍കല്‍, മതവിദ്വേഷം വളര്‍ത്തല്‍, അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

റാലിയില്‍ പാസാക്കിയ പലപ്രമേയങ്ങളും വര്‍ഗീയത ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ദുരുദ്ദേശ്യത്തോടെയാണ് പ്രസംഗങ്ങള്‍ തയ്യാറാക്കിയത്. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ