'ഭാര്യയെ ഉപേക്ഷിച്ച നരേന്ദ്ര മോദിക്ക് പൂജ ചെയ്യാനാകുമോ, ശ്രീരാമഭക്തന്മാര്‍ അനുവദിക്കുമോ?'; ചോദ്യങ്ങളുമായി ബിജെപി നേതാവ് ഡോ. സുബ്രമണ്യന്‍ സ്വാമി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണ്‍ പ്രതിഷ്ഠാ പൂജ നടത്തുന്നതിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് ഡോ. സുബ്രമണ്യന്‍ സ്വാമി. ഭാര്യയെ ഉപേക്ഷിച്ച നരേന്ദ്ര മോദി എങ്ങനെ ഭാര്യ സീതയെ സംരക്ഷിക്കാന്‍ ഒന്നര പതിറ്റാണ്ട് യുദ്ധം ചെയ്ത ശ്രീരാമന്റെ ക്ഷേത്രത്തിൽ പൂജ ചെയ്യുമെന്ന് സുബ്രമണ്യന്‍ സ്വാമി സമൂഹ മാധ്യമായ എക്‌സിലെഴുതിയ കുറിപ്പില്‍ ചോദിക്കുന്നു.

തന്റെ ഭാര്യ സീതയെ സംരക്ഷിക്കാന്‍ ഒന്നര പതിറ്റാണ്ട് യുദ്ധം ചെയ്ത ആളാണ് ശ്രീരാമന്‍. എന്നാല്‍ ഭാര്യയെ ഉപേക്ഷിച്ച ആളാണ് മോദി. ഇങ്ങനെയുള്ള ഒരാള്‍ പൂജ ചെയ്യുന്നത് ശ്രീരാമഭക്തന്മാര്‍ എങ്ങനെ അനുവദിക്കുമെന്ന് സ്വാമി ചോദിക്കുന്നു. ‘അയോധ്യയിലെ രാംലല്ല മൂര്‍ത്തിയുടെ പ്രാണ്‍ പ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് രാമ ഭക്തരായ നമുക്ക് എങ്ങനെ അനുവദിക്കാനാവും’. സ്വാമിയുടെ ഈ ചോദ്യം സംഘ പരിവാര്‍ വൃത്തങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. 2024 ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം.

2014ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോഴാണ് മോദി തന്റെ വിവാഹത്തെക്കുറിച്ച് നാമനിര്‍ദേശ പത്രികയില്‍ ആദ്യമായി വെളിപ്പെടുത്തല്‍ നടത്തിയത്. അതിനു മുൻപ് ഗുജറാത്തില്‍ നിയമസഭയിലേക്ക് മത്സരിച്ച ഒരു ഘട്ടത്തിലും മോദി വിവാഹതിനാണെന്ന കാര്യം നാമനിര്‍ദ്ദേശ പട്ടികയില്‍ വെളിപ്പെടുത്തിയിരുന്നില്ല. കൗമാരക്കാരനായ മോദിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാണ് വിവാഹം കഴിപ്പിച്ചതെന്നും പ്രധാനമന്ത്രി മോദിയുടെ സഹോദരന്‍ സോം ഭായി 2014ല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

1968 ൽ ആണ് നരേന്ദ്ര മോദിയുടെ വിവാഹം നടന്നത്. പിന്നീട് ഭാര്യയെ പിരിഞ്ഞ് വീടുവിട്ടിറങ്ങി. കുറച്ചുനാള്‍ മോദിയുടെ വീട്ടില്‍ തങ്ങിയ യശോധ ബെന്‍, പഠനം തുടരുന്നതിന് തീരുമാനിച്ചു. 1972 ല്‍ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസായതിനെ തുടര്‍ന്ന് അധ്യാപികയായി ജോലിക്ക് ചേര്‍ന്നു. 2007 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്താണ് യശോധ ബെന്നുമായുള്ള നരേന്ദ്ര മോദിയുടെ വിവാഹത്തെക്കുറിച്ച് ആദ്യമായി ചര്‍ച്ച തുടങ്ങിയത്.

സ്വാമി അവധൂത് രാമായണി എന്ന വ്യക്തിയാണ് മോദിയുടെ വിവാഹത്തിന്റെ കഥ ആദ്യമായി ലോകത്തോട് വിളിച്ചു പറയുന്നത്. എന്നാൽ സ്വാമി രാമായണിക്ക് വിവാഹം സംബന്ധിച്ച തെളിവുകളൊന്നും ഹാജരാക്കാനും കഴിഞ്ഞില്ല. അതിനാൽ ആരും ആ കഥകൾ വിശ്വസിച്ചില്ല. സംഘ പരിവാര്‍ സംഘടനകളും നേതാക്കളും രാമായണിക്കെതിരെ ശക്തമായി രംഗത്തു വരികയും ചെയ്തു. 2007 ഡിസംബര്‍ ഏഴിന് അവധൂത് രാമായണി യശോധ ബെന്നിന്റെ വീട്, ജോലി ചെയ്യുന്ന സ്‌ക്കൂള്‍ എന്നിവയുടെ വിശദ വിവരങ്ങളും വീഡിയോയും പുറത്തുവിട്ടിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ