അപകടം ഒഴിവാക്കാന്‍ ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു; പുറത്തേയ്ക്ക് തെറിച്ചു വീണ കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

ഒരു ഞെട്ടിക്കുന്ന ബസ്സപകടത്തിന്റെ കഥ പറഞ്ഞ സിനിമയാണ് എങ്കെയും എപ്പോതും. ഈ സിനിമയിലെ അപകട രംഗത്തില്‍ കൂട്ടിയിടിക്കുന്നതിനു തൊട്ടു മുമ്പ് സഡന്‍ ബ്രേക്കിടുന്ന ബസ്സുകളിലൊന്നില്‍ നിന്നും ഒരു ജീവനക്കാരന്‍ പുറത്തേക്ക് തെറിക്കുന്ന ദൃശ്യങ്ങള്‍ പലരും മറന്നുകാണില്ല. രണ്ട് ബസ്സുകളുടെയും ഇടയില്‍ പെട്ട് ഞെരിഞ്ഞമരുകയാണ് അയാള്‍. ഈ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു ബസ്സപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തമിഴ്‌നാട്ടിലെ കമ്പം – തേനി റോഡില്‍ ഈ മാസം ആദ്യവാരം നടന്ന അപകടത്തിന്റെ വിവിധ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കുതിച്ചു പായുന്ന സ്വകാര്യ ബസിന്റെ മുന്നിലേക്ക് അശ്രദ്ധമായി റോഡ് മുറിച്ചു കടന്നെത്തിയ ബൈക്കാണ് അപകടത്തിന്റെ മൂലകാരണം. ബസിലെ തന്നെ സിസിടിവി ക്യാമറകളിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

ബൈക്കിനെ കണ്ട് ബസ് ഡ്രൈവര്‍ മുത്തു സഡന്‍ ബ്രേക്കിട്ടു. അതോടെ കണ്ടക്ടര്‍ വിജയന്‍ ബസിന്റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത് പുറത്തേക്ക് തെറിച്ചു. മുമ്പിലെത്തിയ ബൈക്കിനൊപ്പം മറ്റൊരു ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ച ബസ് വിജയന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് നിന്നത്. വിജയനും ഒരു ബൈക്ക് യാത്രികനും സംഭവസ്ഥലത്തു തന്നെ മരിച്ചു. റോഡ് മുറിച്ചു കടന്നെത്തിയ ആദ്യ ബൈക്കിലെ യാത്രികരായ സ്ത്രീയെയും പുരുഷനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 

#action=share

Latest Stories

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍