'ഇറങ്ങി വാടാ പാകിസ്ഥാനി, നിനക്ക് പൗരത്വം തരാം'; സൈനികനോട് ഡല്‍ഹി കലാപകാരികളുടെ ആക്രോശം, വീട് തീവെച്ചു നശിപ്പിച്ചു

ഡല്‍ഹി കലാപകാരികള്‍ കത്തിച്ചു കളഞ്ഞതില്‍ രാജ്യസുരക്ഷയ്ക്കായി അതിര്‍ത്തിയില്‍ കാവലിരിക്കുന്ന സൈനികന്റെ വീടും. സൈനികന്റെ വീട്ടിലെത്തിയ കലാപകാരികള്‍ “ഇറങ്ങി വാടാ പാകിസ്ഥാനി, നിനക്ക് പൗരത്വം തരാം” എന്ന് ആക്രോശിക്കുകയായിരുന്നു. തുടര്‍ന്നാണ് വീട് പൂര്‍ണ്ണമായും അഗ്നിക്കിരയാക്കിയത്.

ഖജൂരി ഖാസിലുള്ള ബി.എസ്.എഫ് ജവാന്‍ മുഹമ്മദ് അനീസിന്റെ വീടാണ് കലാപകാരികള്‍ തീവച്ചു നശിപ്പിച്ചത്. ഫെബ്രുവരി 25-നായിരുന്നു സംഭവം. 2013 മുതല്‍ സൈനികനായി ജോലി തുടരുന്ന അനീസ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ജമ്മു കശ്മീരിലാണ് ജോലി ചെയ്യുന്നത്. ഇതിനിടെയാണ് കലാപകാരികള്‍ ഏക സമ്പാദ്യമായ വീട് കത്തിച്ചത്.

സംഭവസമയത്ത് അനീസും പിതാവ് മുഹമ്മദ് മുനിസ്, അമ്മാവന്‍ മുഹമ്മദ് അഹമ്മദ്, സഹോദരിയായ പര്‍വീണ്‍ എന്നിവരാണ് വീടിനകത്തുണ്ടായിരുന്നത്. അക്രമണത്തിനിടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. അനീസിന്റേതുള്‍പ്പെടെ ഏപ്രിലിലും മെയ് മാസത്തിലുമായി രണ്ട് വിവാഹങ്ങള്‍ നടക്കാനിരുന്ന വീടാണ് ആക്രമികള്‍ തീവെച്ചുനശിപ്പിച്ചത്.

“വീടിന് പുറത്ത് ജവാന്‍ ആണെന്ന് തിരിച്ചറിയുന്നതിനുള്ള നെയിംപ്ലേറ്റ് വെച്ചതിനാല്‍ ആക്രമത്തില്‍ നിന്നും അവര്‍ പിന്തിരിയുമെന്ന് പ്രാര്‍ഥിച്ചിരുന്നു, പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ അത് മതിയാവുമായിരുന്നില്ല. ആദ്യം അവര്‍ പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തീവച്ചു നശിപ്പിച്ചു. പിന്നീട് വീടിനുനേരെ കല്ലെറിഞ്ഞു. ഇതിനുപിന്നാലെ വീടിനകത്തേക്ക് ഗ്യാസ് സിലിണ്ടര്‍ വലിച്ചെറിഞ്ഞു” അനീസ് പറഞ്ഞു.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല