നളീന്‍ കുമാര്‍ കട്ടീലിനെ ഒഴിവാക്കി; ബിഎസ് യെദിയൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്ര സംസ്ഥാന അധ്യക്ഷന്‍; കര്‍ണാടക ബിജെപിയില്‍ കുടുംബവാഴ്ച്ച

കര്‍ണാടക ബിജെപി അധ്യഷനായി മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്രയെ നിയമിച്ചു. നിലവിലെ അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീലിന് പകരക്കാരനായാണ് വിജയേന്ദ്ര യെദിയൂരപ്പയുടെ നിയമനം. നിലവില്‍ ശിവമോഗ്ഗയിലെ ശികാരിപുരയില്‍ നിന്നുള്ള എംഎല്‍എയാണ് വിജയേന്ദ്ര.

നിലവിലെ ബിജെപി കര്‍ണാടക വൈസ് പ്രസിഡന്റ് വിജയേന്ദ്രയെ പുതിയ സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വിജയേന്ദ്രക്കൊപ്പം സി.ടി രവി, സുനില്‍ കുമാര്‍, ബാസഗൗഡ പാട്ടീല്‍ എന്നിവരും സംസ്ഥാന അധ്യക്ഷനാവാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഇവരെയെല്ലാം വെട്ടിയാണ് യെദ്യൂരപ്പയുടെ മകന്‍ ബിജെപിയുടെ അധ്യക്ഷനാകുന്നത്.

നളീന്‍ കുമാര്‍ കട്ടീ അധ്യക്ഷനായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നിര്‍ണായക തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് ബിഎസ് യെദ്യൂരപ്പ.യായിരുന്നു. യെദ്യൂരപ്പയെ മാറ്റി നിര്‍ത്തിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി നേരിട്ടത്. തുടര്‍ന്ന് വലിയ പരാജയമാണ് പാര്‍ട്ടിക്ക് ഏല്‍ക്കേണ്ടി വന്നത്. ഇതോടെ ബിഎസ് യെദ്യൂരപ്പ കൂടുതല്‍ കരുത്തനാവുകയായിരുന്നു. നിലവില്‍ പാര്‍ട്ടിക്ക് പ്രതിപക്ഷനേതാവ് പോലും കര്‍ണാടകയില്‍ ഇല്ല.

ഇതോടെയാണ് പാര്‍ട്ടിയുടെ ചുമതലകള്‍ ഏറ്റെടുത്ത് ബിഎസ് യെദ്യൂരപ്പ ഭരണപക്ഷത്തിനെതിരെ രംഗത്ത് വന്നത്. യെദ്യൂരപ്പ വീണ്ടും രംഗത്ത് എത്തിയതോടെ അദേഹത്തെ അനുകൂലിക്കുന്നവരും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ട്.

75 വയസ് പൂര്‍ത്തിയായതോടെ ബിഎസ് യെദ്യൂരപ്പയെ സ്ഥാനമാനങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ബിജെപിക്ക് കര്‍ണാടകയില്‍ കനത്ത തിരിച്ചടി നേരിടുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിഎസ് യെദ്യൂരപ്പയെ സജീവമാക്കുകയും അതിന് ശേഷം മകനെയും അധ്യക്ഷനായി നിയോഗിക്കുകയും ചെയ്തിരിക്കുന്നത്.

ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗമായ യെദ്യൂരപ്പയാണ്് നിലവില്‍ കര്‍ണാടകയിലെ പാര്‍ട്ടിയില്‍ എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ക്കും സമരങ്ങള്‍ക്കും യെദ്യൂരപ്പയാണ് നേതൃത്വം നല്‍കുന്നത്.

യെദ്യൂരപ്പ കളം നിറഞ്ഞതോടെ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി എംപിയും പാതി മലയാളിയുമായ ഡിവി സദാനന്ദഗൗഡ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍നിന്ന് പിന്‍മാറി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ട്ടിനേതൃത്വം വിലക്കിയതിനെത്തുടര്‍ന്നാണ് അമദഹഗ തിരഞ്ഞെടുപ്പ് രാഷ്രടീയത്തില്‍ നിന്നുഗ പിന്‍വലിഞ്ഞത്. ഇത്തവണ തിരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കാന്‍ ബിജെപി. ദേശീയനേതൃത്വം ഗൗഡയോട് ആവശ്യപ്പെട്ടതായി ബിഎസ് യെദ്യൂരപ്പ വെളിപ്പെടുത്തി. സദാനന്ദഗൗഡ ഇനി പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു നോര്‍ത്ത് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള സിറ്റിങ് എംപിയാണ് സദാനന്ദഗൗഡ. ഇനി തിരഞ്ഞെടുപ്പിലേക്കില്ലെന്ന് ബുധനാഴ്ചയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. സദാനന്ദഗൗഡ അടുത്തിടെ പാര്‍ട്ടിനേതൃത്വത്തിനെതിരേ പലതവണ രംഗത്തുവരുകയും സംസ്ഥാനനേതൃത്വത്തോട് ആലോചിക്കാതെ ജെഡിഎസുമായി സഖ്യമുണ്ടാക്കിയതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നത് നീണ്ടുപോകുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെ ദേശീയാധ്യക്ഷന്‍ ജെപി നഡ്ഡ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചെങ്കിലും കൂടിക്കാഴ്ചയ്ക്ക് അവസരംലഭിക്കാതെ അദ്ദേഹം മടങ്ങുകയായിരുന്നു.

Latest Stories

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍