ക്രൂരമായി മർദ്ദിച്ചു, നിലത്ത് തുപ്പി ദളിത് യുവാവിനെ കൊണ്ട് തുപ്പൽ നക്കിച്ചു; ബിഹാറിൽ ഒരാൾ അറസ്റ്റിൽ

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ അമർഷം തീർക്കാൻ ദളിത് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചയാൾ അറസ്റ്റിലായി. ബിഹാറിലെ ഔറംഗാബാദിലാണ്​ സംഭവം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെടാൻ കാരണം ദളിത് വിഭാ​ഗത്തിൽ പെട്ടവർ വോട്ട് ചെയ്യാത്തതാണെന്ന് ആരോപിച്ച് ബൽവന്ത്​ സിം​ഗ് രണ്ട് ദളിത് യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

വോട്ട് ചെയ്യാനായി പണം നൽകിയെന്നും എന്നിട്ടും ഇവർ വോട്ട് ചെയ്തില്ലെന്നും ഇയാൾ ആരോപിക്കുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. ഒരു യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം നിലത്ത് തുപ്പി തുപ്പൽ നക്കിയെടുപ്പിക്കുന്നത് അടക്കമുള്ള ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ ജില്ല പൊലീസ്​ സൂപ്രണ്ട്​ കാന്തേഷ്​ കുമാർ മിശ്രയുടെ നിർദേശത്തെ തുടർന്ന്​ പൊലീസ്​ ബൽവന്തിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ്​ ചെയ്യുകയുമായിരുന്നു. സംഭവം അന്വേഷിച്ച്​ നടപടി സ്വീകരിക്കുമെന്ന്​​ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്