നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ കൈക്കൂലി; 20 ലക്ഷം കൈമാറുന്നതിനിടെ എംഎൽഎ അറസ്റ്റിൽ, പണവുമായി ഓടി രക്ഷപ്പെട്ട് സഹായി

നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ കൈക്കൂലി വാങ്ങിയ രാജസ്ഥാനിലെ എംഎൽഎ അറസ്റ്റിൽ. ഭാരത് ആദിവാസി പാർട്ടി (ബിഎപി) എംഎൽഎ ജയ്കൃഷൻ പട്ടേലിനെയാണ് ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റു ചെയ്തത്. എംഎൽഎ ക്വാർട്ടേഴ്‌സിൽ വെച്ച് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങി നിമിഷങ്ങൾക്കുള്ളിൽ നടന്ന റെയ്ഡിലാണ് അറസ്റ്റിലായത്. ബൻസ്വാര ജില്ലയിലെ ബഗിദോര നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് ജയ്കൃഷൻ പട്ടേൽ.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞവർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാണ് ജയ്കൃഷൻ എംഎൽഎയാകുന്നത്. ഖനനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉന്നയിക്കാൻ മൂന്ന് ചോദ്യങ്ങളാണ് ജയ്കൃഷൻ തയ്യാറാക്കിയിരുന്നു. ഇവ ചോദിക്കാതിരിക്കാൻ ഖനിയുമായി ബന്ധപ്പെട്ടവരിൽ നിന്ന് പത്തുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു. വിലപേശി ഒടുവിൽ രണ്ടരക്കോടി തന്നാൽ ചോദ്യങ്ങൾ ഒഴിവാക്കാമെന്ന് എംഎൽഎ സമ്മതിച്ചു. ആദ്യ പടിയെന്നോണം ഒരു ലക്ഷം രൂപ കൈമാറുകയും ചെയ്തു.

ബാക്കി തുകയിലെ 20 ലക്ഷം രൂപ കൂടി നൽകുന്നതിനിടെയാണ് ജയ്കൃഷൻ പിടിയിലാകുന്നത്. പരാതിക്കാരൻ ഞായറാഴ്ച രാവിലെ ക്വാർട്ടേഴ്‌സിലെത്തി 20 ലക്ഷം കൈമാറി. ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരെ അറിയിച്ചശേഷമായിരുന്നു നീക്കമെന്നതിനാൽ ഉദ്യോഗസ്ഥർ പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. പണം കൈമാറിയെന്ന് പരാതിക്കാരൻ ഉദ്യോഗസ്ഥർക്ക് സൂചന നൽകിയ ഉടനെ, അവർ എംഎൽഎ ക്വാർട്ടേഴ്‌സിനകത്തേക്ക് പ്രവേശിച്ച് എംഎൽഎയെ പിടികൂടി. അപ്പോഴേക്കും എംഎൽഎ അടുത്തുണ്ടായിരുന്ന സഹായിയുടെ കൈവശം ബാഗ് കൈമാറി. അയാൾ അതുമായി ഓടി രക്ഷപ്പെടുകയും ചെയ്തു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട വീഡിയോ, ഓഡിയോ തെളിവുകൾ പൊലീസിന്റെ പക്കലുണ്ട്. ഇതുവെച്ച് അഴിമതി തെളിയിക്കാനാകുമെന്ന് പൊലീസ് അറിയിച്ചു. എംഎൽഎ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബിഎപി കൺവീനറും എംപിയുമായ രാജ്കുമാർ റോത്ത് അറിയിച്ചു. അതേസമയം ബിജെപിയുടെ ഗൂഢാലോചന ഇതിനു പിന്നിലുണ്ടാവാമെന്ന് സംശയിക്കുന്നതായി പാർട്ടി നേതാക്കൾ പറഞ്ഞു. 200 സാമാജികരുള്ള രാജസ്ഥാൻ നിയമസഭയിൽ നാല് എംഎൽമാരാണ് ബിഎപിക്കുള്ളത്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ

'സിപിഎമ്മിൽ പീഡനക്കേസ് പ്രതി എംഎൽഎ ആയി തുടരുന്നു, ബിജെപിയിൽ പോക്‌സോ കേസിലെ പ്രതി ദേശീയ തലത്തിൽ പ്രവർത്തിക്കുന്നു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരമെന്ന് വിഡി സതീശൻ

Asia Cup 2025: “ദോനോ അപ്‌നെ ഹേ”, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഹാരിസ് റൗഫ്

നസ്‌ലിൻ കമൽഹാസൻ ചിത്രത്തിലേതുപോലെ, നിഷ്‌കളങ്കനാണ്, എന്നാൽ നല്ല കള്ളനും; പ്രശംസിച്ച് പ്രിയദർശൻ

ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി പരമ്പര: ചർച്ചകളിൽ മൗനം വെടിഞ്ഞ് പിസിബി മേധാവി മൊഹ്‌സിൻ നഖ്‌വി