ആർബിഐക്ക് ബോംബ് ഭീഷണി; ധനമന്ത്രിയും ഗവർണറും രാജിവയ്ക്കണം എന്നാവശ്യം

മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസിന് ബോംബ് ഭീഷണി.ഈ-മെയിൽ ലഭിച്ചത് തിങ്കളാഴ്ചയെന്നാണ് മുംബൈ പോലീസ് അറിയിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവച്ചില്ലെങ്കിൽ ആർബിഐ ഓഫീസ് തകർക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.

ആർബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഫീസുകൾ ആക്രമിക്കുമെന്നാണ് ഭീഷണി. മുംബൈയിലെ ആകെ 11 സ്ഥലങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും ചൊവ്വാഴ്ച സ്‌ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു. കൂടാതെ ഖിലാഫത്ത് ഇന്ത്യയുമായി തനിക്ക് ബന്ധമുണ്ടെന്ന് ഭീഷണി സന്ദേശം അയച്ചയാൾ അവകാശപ്പെട്ടിട്ടുണ്ട്.

ഈ-മെയിൽ സന്ദേശത്തിൽ സൂചിപ്പിച്ച സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. സംഭവത്തിൽ മുംബൈ എംആർഎ മാർഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത