ഡൽഹിയിലെ സ്കൂ‌ളുകളിൽ വീണ്ടും ബോംബ് ഭീഷണി; അഞ്ച് സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം

ഡൽഹിയിലെ സ്കൂ‌ളുകളിൽ വീണ്ടും ബോംബ് ഭീഷണി. അഞ്ച് സ്കൂളുകളിൽ ഇ- മെയിൽ സന്ദേശങ്ങളായിട്ടാണ് ഭീഷണി സന്ദേശമെത്തിയത്. അന്വേഷണത്തിൽ സംശായസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ദ്വാരകയിലെ സെന്റ് തോമസ് സ്കൂ‌ൾ, വസന്ത് വിഹാറിലെ വസന്ത് വാലി സ്കൂൾ എന്നിവയ്ക്കൊപ്പം മറ്റ് മൂന്ന് സ്കൂ‌ളുകളിലേക്കുമാണ് ബുധനാഴ്‌ച ഭീഷണി സന്ദേശമെത്തിയത്.

ദ്വാരകയിലെ സെന്റ് തോമസ് സ്കൂ‌ളിൽ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഭീഷണി സന്ദേശമെത്തുന്നത്. എന്തുകൊണ്ടാണ് ഡൽഹിയിലെ സ്കൂ‌ളുകളിൽ തുടർച്ചയായി ബോംബ് ഭീഷണി സന്ദേശമെത്തുന്നതെന്ന് വ്യക്തമല്ല. ഭീഷണി സന്ദേശങ്ങളുടെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ.

ഇ-മെയിൽ സ്പൂ‌ഫിങ്ങും ഐപി അഡ്രസ് മാസ്‌കിങ്ങും നടത്തിയിട്ടുള്ള ഇ-മെയിൽ സന്ദേശങ്ങളിലാണ് ഭീഷണി എത്തിയത്. അതിനാൽ ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുക എളുപ്പമല്ലെന്നാണ് പോലീസും സൈബർ സെൽ ഉദ്യോഗസ്ഥരും പറയുന്നത്. തുടർച്ചയായി ഭീഷണി സന്ദേശം എത്തിയ സാഹചര്യത്തിൽ ശക്തമായ അന്വേഷണം നടത്തിവരികയാണ് പോലീസ്. ഡൽഹിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പത്തു സ്‌കൂളുകളിലും ഒരു കോളേജിലും ഭീഷണി സന്ദേശമെത്തിയിരുന്നു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ