അടുത്ത 30 വര്‍ഷത്തേക്ക് ബിജെപി അധികാരത്തില്‍ തുടരും; ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കുമെന്ന് അമിത്ഷാ

ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ബിജെപി കുറഞ്ഞത് 30 വര്‍ഷമെങ്കിലും അധികാരത്തിലുണ്ടാകുമെന്നും അമിത്ഷാ പറഞ്ഞു. ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായിരുന്നപ്പോള്‍ അടുത്ത 30 വര്‍ഷത്തേക്ക് ബിജെപി അധികാരത്തില്‍ തുടരുമെന്ന് താന്‍ പറഞ്ഞിരുന്നതായും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ പത്ത് വര്‍ഷം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇനിയും വര്‍ഷങ്ങള്‍ ബാക്കിയുണ്ട്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക ബിജെപി രൂപീകരിച്ചത് മുതല്‍ അതിന്റെ പ്രധാന അജണ്ടകളിലൊന്നാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് തങ്ങള്‍ പറഞ്ഞു. തങ്ങളത് ചെയ്തു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അതും നടപ്പിലാക്കിയെന്നും അമിത്ഷാ വ്യക്തമാക്കി.

ഇനി ബാക്കിയുള്ളത് ഏകീകൃത സിവില്‍കോഡാണ്. അതും തങ്ങള്‍ നടപ്പിലാക്കും. ഉത്തരാഖണ്ഡ് യുയുസി നടപ്പിലാക്കി. ഗുജറാത്ത് അതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഒന്നൊന്നായി ഇത് അവതരിപ്പിക്കുമെന്നും അമിത്ഷാ പറഞ്ഞു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്