'ബിജെപി ജയിച്ചത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൊണ്ട്'

ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപി ജയിച്ചത് ജനങ്ങള്‍ അവര്‍ക്ക് അനുകൂലമായി വിധി എഴുതിയത് കൊണ്ടല്ല, മറിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ആയതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുംബൈ ഘടകം അധ്യക്ഷന്‍. ഇന്ത്യന്‍ ജനാധിപത്യത്തിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഗുജറാത്തിലെ സകല ജനങ്ങളും ബിജെപിക്ക് എതിരായിരുന്നു. മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ പോലും ഗുജറാത്തില്‍ ആളില്ലായിരുന്നു. ഈ വിജയം ജനങ്ങള്‍ നല്‍കിയതല്ല, മറിച്ച് ഇവിഎം നല്‍കിയതാണ്” – സഞ്ജയ് നിരുപം പറഞ്ഞു.

“തുടക്കം മുതലെ ഞങ്ങള്‍ക്ക് ഈ സംശയം ഉണ്ടായിരുന്നു. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണെന്ന് എല്ലാവരും ഓര്‍ക്കണം” – നിരുപം കൂട്ടിച്ചേര്‍ത്തു.

125 മുതല്‍ 140 സീറ്റുകള്‍ വരെ നേടി ഗുജറാത്തില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു നേരത്തെ ഇദ്ദേഹം പറഞ്ഞിരുന്നത്. താനിപ്പോഴും തന്റെ നിലപാട് ആവര്‍ത്തിക്കുകയാണെന്നും ഗുജറാത്തില്‍ ബിജെപി കള്ളക്കളി കളിച്ചാണ് ജയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍