'കേരളത്തിൽ ബിജെപിക്ക് ഇപ്പോൾ നൂറോളം കൗൺസിലർമാരുണ്ട്, നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തീർച്ചയായും ബിജെപിക്ക് ഒരു അവസരം നൽകും'; പ്രധാനമന്ത്രി

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തീർച്ചയായും ബിജെപിക്ക് ഒരു അവസരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിതിൻ നബിൻ ബിജെപി ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തദ്ദേശ തിരഞ്ഞെടുപ്പ് വിജയം പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കേരളത്തിൽ ബിജെപിക്ക് ഇപ്പോൾ നൂറോളം കൗൺസിലർമാരുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് 45 വർഷത്തിനുശേഷം ഇടതുപക്ഷത്ത് നിന്ന് അധികാരം പിടിച്ചെടുത്തുവെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ തീർച്ചയായും ബിജെപിക്ക് ഒരു അവസരം നൽകുമെന്ന പൂർണ്ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം അടുത്ത 25 വർഷങ്ങൾ വളരെ പ്രധാനമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കേണ്ട കാലഘട്ടമാണിതെന്നും കൂട്ടിച്ചേർത്തു. അത് സംഭവിക്കാൻ വിധിക്കപ്പെട്ടതുമാണ്. ഈ നിർണായക കാലഘട്ടത്തിന്റെ തുടക്കത്തിൽ, നിതിൻ നബിൻ ബിജെപിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നിതിൻ നബിൻ എല്ലാ ബിജെപി പ്രവർത്തകരുടേരേയും അധ്യക്ഷൻ, എന്റെയും അധ്യക്ഷൻ എന്ന് പ്രധാനമന്ത്രി പറഞ്ഞു പറഞ്ഞു. ഒരു ബിജെപി പ്രവർത്തകൻ എന്ന നിലയിൽ താനേറെ അഭിമാനിക്കുന്നു. എളിമയിലൂടെ എല്ലാവരിലും ഇടംപിടിച്ച ആളാണ് നിതിൻ നബിൻ. ബിജെപി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയുടെ അന്തസ് വ്യക്തമാക്കുന്നു. ബിജെപിയിൽ മാത്രമേ ഒരു സാധാരണ പ്രവർത്തകൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയുള്ളൂ. താനൊരു ബിജെപി പ്രവർത്തകൻ തന്റെ ബോസ് ആണ് നിതിൻ നബിൻ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Latest Stories

ജഡേജയ്ക്ക് ബോൾ കൊടുക്കാൻ വൈകിയത് ഒരു മോശം തീരുമാനമായിരുന്നു: സഹീർ ഖാൻ

മന്ത്രി സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകൾ നടത്തിയ ചർച്ച വിജയം; സിനിമ സംഘടനകളുടെ സൂചന സമരം പിൻവലിച്ചു

'സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി, തെറ്റായ അവകാശവാദങ്ങൾ കുത്തിനിറച്ച നയ പ്രഖ്യാപനം'; വിമർശിച്ച് വി ഡി സതീശൻ

ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ചുമതലയേറ്റു; നഡ്ഡയുടെ പിന്‍ഗാമി ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷന്‍

കോഹ്ലി മാത്രമല്ല, ആ താരവും ഇല്ലായിരുന്നെങ്കിൽ കിവീസിനോടുള്ള ഈ പരമ്പരയും വൈറ്റ് വാഷ് ആയേനെ: ആകാശ് ചോപ്ര

'വി ഡി സതീശന്റേത് സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥ, എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം'; വെള്ളാപ്പള്ളി നടേശൻ

ഇന്ത്യൻ പ്രീമിയർ ലീഗിനെ 'കോപ്പിയടിച്ച്' പാകിസ്ഥാൻ സൂപ്പർ ലീഗ്, ജനപ്രിയമാകാൻ പുതിയ നീക്കം

'പെണ്ണൊരുമ്പെട്ടാൽ എന്ന് പഴമക്കാർ പറഞ്ഞപ്പോൾ, നാടിന് തന്നെ ആപത്താകുന്ന രീതിയിൽ ഇത് മാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല'; സീമ നായർ

“സ്ത്രീ സംസാരിക്കുമ്പോൾ അതെന്തിന് ക്രൈമാകുന്നു?”

'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ'; തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഒരുമിച്ച് പരിശോധനയുമായി ഇ ഡി, നടപടി ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷണത്തിന്റെ ഭാഗം