തൃണമൂലിൽ ചേർന്ന ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തുമെന്ന് ബി.ജെ.പി എം.പി

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിൽ ചേർന്ന ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തുമെന്ന് ബി.ജെ.പി, എം.പി. സുജാത മൊണ്ടാൽ ഖാനാണ് ഇന്ന് തൃണമൂലിൽ ചേർന്നത്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം.

അതേസമയം രാഷ്ട്രീയം തന്റെ വൈവാഹിക ബന്ധം അവസാനിപ്പിച്ചതിനാൽ വിവാഹമോചന നോട്ടീസ് അയക്കുമെന്നാണ് സുജാതയുടെ ഭർത്താവും ബംഗാളിൽ നിന്നുള്ള എം.പിയുമായ സൗമിത്ര ഖാൻ പറയുന്നത്.

നേരത്തെ തൃണമൂലിലായിരുന്ന സൗമിത്ര ഖാൻ 2014- ൽ ബിഷ്ണുപൂർ നിയോജകമണ്ഡലത്തിൽ നിന്ന് എം.പിയായി വിജയിച്ചു. ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോർച്ചയുടെ മേധാവിയുമാണ് ഇദ്ദേഹം. കഴിഞ്ഞ വർഷം നടന്ന പൊതുതിരഞ്ഞെടുപ്പ് സമയത്ത് ക്രിമിനൽ കേസിൽ ജാമ്യത്തിനുള്ള വ്യവസ്ഥയായി ബിഷ്ണുപൂരിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് കോടതി വിലക്കിയതിനെ തുടർന്ന്  സൗമിത്ര ഖാന്റെ ഭാര്യ സുജാതയാണ് അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തുകയും വിജയത്തിലെത്തിക്കുകയും ചെയ്തത്.

സുജാത ഖാനും ബി.ജെ.പി അംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പണ്ട് വേദി പങ്കിട്ടിട്ടുമുണ്ട്. ഭർത്താവിന്റെ വിജയം ഉറപ്പാക്കാൻ നിരവധി ത്യാഗങ്ങൾ എടുത്തിട്ടും തനിക്ക് അംഗീകാരം ലഭിച്ചില്ലെന്നാണ് സുജാത ഖാന്റെ പരാതി.

എന്ത് ചെയ്യണമെന്ന് സൗമിത്ര ഖാന് തീരുമാനിക്കാമെന്നും ഒരു ദിവസം അദ്ദേഹം കാര്യങ്ങളെല്ലാം തിരിച്ചറിയുമെന്ന് താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും സുജാത ഖാൻ പറഞ്ഞു. ഒരു പക്ഷേ അദ്ദേഹം തൃണമൂലിൽ തിരിച്ചെത്തിയേക്കുമെന്നും സുജാത ഖാൻ പ്രത്യാശ പ്രകടിപ്പിച്ചു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ