കര്‍ണാടക പ്രതിസന്ധി കുമാരസ്വാമിയെ പുറത്താക്കാനുള്ള കോണ്‍ഗ്രസ് നാടകം: ബിജെപി മന്ത്രി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി എച്ച്.ഡി കുമാരസ്വാമിയെ അധികാരത്തില്‍നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന നാടകമാണെന്ന്  കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷി. കുമാരസ്വാമിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് മൊത്തത്തില്‍ ശ്രമിക്കുകയാണെന്നും എച്ച്.ഡി ദേവഗൗഡ കുടുംബത്തെ പുറത്താക്കാനുള്ള ഗെയിം പ്ലാനാണിതെന്നും അദ്ദേഹം ആരോപിച്ചു.

സിദ്ധരാമയ്യയാണ് ഈ പ്രതിസന്ധിയ്ക്ക് ഉത്തരവാദിയെന്നും മറ്റ് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മുഖ്യമന്ത്രി കുമാര സ്വാമി അമേരിക്ക സന്ദര്‍ശനം വെട്ടിച്ചുരുക്കി നാട്ടിലേക്കു തിരിച്ചു. അദ്ദേഹം ഞായറാഴ്ച തന്നെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തും.

മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 13 കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാര്‍ സ്പീക്കറുടെ ഓഫിസിലെത്തിയാണു രാജി സമര്‍പ്പിച്ചത്. തങ്ങളുടെ രാജിക്ക് പിന്നില്‍ ബി.ജെ.പി. അല്ലെന്ന് വിമത എം.എല്‍.എമാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ശനിയാഴ്ച വൈകീട്ട് ഇവര്‍ മുംബൈയിലേക്ക് യാത്ര ചെയ്തത് ബി.ജെ.പി. എം.പിയുടെ വിമാനത്തിലായിരുന്നുവെന്നാണ് വിവരം. കര്‍ണാടകയില്‍ നിന്ന് മുംബൈയിലെത്തിയ എം.എല്‍.എമാര്‍ മുംബൈയിലെ ഹോട്ടലില്‍ തുടരുകയാണ്. അനുനയത്തിനായി തിരക്കിട്ട നീക്കങ്ങളാണ് മുംബൈയില്‍ നടക്കുന്നത്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ