കൈ വെട്ടണമെന്ന ശിവസേനയുടെ ആഹ്വാനത്തിന് ശേഷം ഷർജീൽ ഇമാമിനെ വെടിവെച്ചു കൊല്ലണമെന്ന് ബി.ജെ.പി, എം‌.എൽ‌.എ

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എൻ.യു വിദ്യാർത്ഥി ഷാർജീൽ ഇമാമിന്റെ കൈകൾ വെട്ടണമെന്ന് ശിവസേന ആഹ്വാനം ചെയ്ത് ഒരു ദിവസം തികയുന്നതിന് മുമ്പ്, 2013- ലെ മുസാഫർ നഗർ കലാപവുമായി ബന്ധമുള്ള, നിരവധി കേസുകളിൽ പേരുള്ള ബിജെപി എം‌എൽ‌എ സംഗീത സോം “ഇന്ത്യയെ തകർക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവരെ പരസ്യമായി വെടിവെച്ച് കൊല്ലണം” എന്ന് ആവശ്യപ്പെട്ടു.

ഡൽഹിയിലെ ഷഹീൻ ബാഗിലെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രതിഷേധത്തിന് പിന്നിലെ സംഘാടകരിൽ ഒരാളാണ് ഷർജീൽ ഇമാം. അസമിനെയും മറ്റ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളെയും ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതിന് ഇദ്ദേഹം ബുധനാഴ്ച അറസ്റ്റിലായി. പ്രസ്താവന രാജ്യദ്രോഹമാണെന്ന് വ്യാഖ്യാനിച്ചാണ്‌ അറസ്റ്റ്.

“ഇന്ത്യയെ തകർക്കുന്നതിനെ കുറിച്ച് സംസാരിക്കുന്ന ഷർജീൽ ഇമാമിനെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം … ഇത്തരക്കാരെ പരസ്യമായി വെടിവച്ചുകൊല്ലണം,” യുപിയിലെ സർധാന നിയോജകമണ്ഡലത്തിലെ ബിജെപി എംഎൽഎ സംഗീത സോം വാർത്താ ഏജൻസിയായ എ.എൻ.ഐ യോട് പറഞ്ഞു.

ജനുവരി 16 ന് യുപിയിലെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രസംഗത്തിലാണ് ഷർജീൽ ഇമാം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വേർപെടുത്തണെമെന്ന് പറഞ്ഞതെന്നാണ് ആരോപണം. ഷർജീൽ ഇമാം നിലവിൽ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ