'ഭാരതം ഉടന്‍ ഹിന്ദു രാഷ്ട്രമാകും' രാമനവമി ദിനത്തില്‍ വിദ്വേഷ ഗാനവുമായി ബി.ജെ.പി എം.എല്‍.എ

ഹൈദരാബാദില്‍ രാമനവമി ദിന ഘോഷയാത്രയ്ക്കിടെ വിദ്വേഷ ഗാനാലാപനവുമായി ബിജെപി എംഎല്‍എ രാജാ സിങ്. മഥുരയും കാശിയും വൃത്തിയാക്കാന്‍ യോഗി ആദിത്യനാഥ് ബുള്‍ഡോസര്‍ കൊണ്ടുവരും, ഭാരതം ഉടന്‍ തന്നെ ഹിന്ദു രാഷ്ട്രമാകുമെന്നുമാണ് ഗാനത്തിലെ വരികള്‍. ഭഗവാന്‍ രാമന്റെ പേര് വിളിക്കാത്തവര്‍ രാജ്യം വിടേണ്ടി വരുമെന്നും എംഎല്‍എ പാടി. ഞായറാഴ്ച വൈകിട്ട് നടന്ന രാമനവമി ശോഭാ യാത്രയ്ക്കിടെയാണ് ഗോഷമഹല്‍ എം.എല്‍.എയുടെ വിവാദ ഗാനാലാപനം.

അയോദ്ധ്യയ്ക്ക് ശേഷം ഇനി മധുരയും കാശിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൃത്തിയാക്കുമെന്നാണ് എംഎല്‍എ പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചു.

എംഎല്‍എയ്‌ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി  പൊലീസിന്റെ സഹായത്തോടെ ഹിന്ദുത്വവാദികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അക്രമങ്ങള്‍ നടത്തിവരികയാണെന്ന് ഉവൈസി പറഞ്ഞു.

രാജസ്ഥാനിലെ കരൗലി, ഗുജറാത്തിലെ ഖംബത, ഹിമ്മത് നഗര്‍,മധ്യ പ്രദേശിലം ഖര്‍ഗോണ്‍, കര്‍ണാടകയിലെ കല്‍ബുര്‍ഗി, റായ്ച്ചൂര്‍, കോലാര്‍, ധാര്‍വാഡ്, ബിഹാറിലെ വൈശാലി, മുസാഫര്‍പൂര്‍, ഉത്തര്‍പ്രദേശിലെ സീതാപൂര്‍, ഗോവയിലെ ഇസ്ലാംപുര്‍ എന്നിവിടങ്ങളിലെ കലാപങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പ്രതികരണം.

മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്താനായിട്ടാണ് പലയിടത്തും രാമനവമി യാത്രകള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ