ധൻകർ 'പരിധി ലംഘിച്ചു' എന്ന് ബിജെപി നേതൃത്വം; ചൊടിപ്പിച്ചത് പ്രതിപക്ഷത്തിൻ്റെ പ്രമേയം ധൻകർ അംഗീകരിച്ചത്, രാജിയ്ക്ക് പിന്നിലെ കാരണങ്ങൾ പുറത്ത്

ഉപരാഷ്ട്രപതി പദത്തിൽ നിന്നും രാജിവെച്ചതായുള്ള ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നിൽ ബിജെപി നേതൃത്വവുമായുള്ള പടലപിണക്കമെന്ന് റിപ്പോർട്ട്. ജഗദീപ് ധൻകർ പരിധി ലംഘിച്ചെന്നും അവിശ്വാസപ്രമേയം ഉടൻ വേണമെന്നും എൻഡിഎ മുന്നണിയിൽ തീരുമാനം ആയതിന് പിന്നാലെയാണ് ധൻകർ രാജിവച്ചതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

ഡൽഹി ഹൈക്കോടതി ജസ്‌റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ നിന്നു പണക്കെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിപക്ഷ എംപിമാർ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധൻഖറിന്റെ ആഹ്വാനം കേന്ദ്ര സർക്കാരിന് ഇഷ്ടപ്പെട്ടില്ല. ഇതോടെയാണ് ധൻകർ പരിധിവിട്ടതെന്ന അഭിപ്രായം നേതൃത്വത്തിന് ഉണ്ടായി ആറു മാസം മുൻപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം തന്നെ അദ്ദേഹത്തിന് പിന്തുണയുമായി വന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിപ്പിച്ചെന്നും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.

പിന്നാലെ ധൻകർ ‘പരിധി ലംഘിച്ചു’ എന്ന് എംപിമാരെ ബിജെപി നേതൃത്വം അറിയിച്ചു. പ്രതിപക്ഷത്തിൻ്റെ പ്രമേയം ധൻകർ അംഗീകരിച്ചതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുതിർന്ന കേന്ദ്രമന്ത്രിമാരുടെ ഒരു യോഗം നടന്നു. തുടർന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ ഓഫിസിൽ മന്ത്രിമാർ മറ്റൊരു യോഗം കൂടി. ഭരണകക്ഷിയിലെ എല്ലാ രാജ്യസഭാ എംപിമാരെയും അവിടെ വിളിച്ചു വരുത്താൻ ബിജെപിയുടെ ചീഫ് വിപ്പിനോട് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.

പത്ത് പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് ബിജെപി എംപിമാരെ രാജ്‌നാഥ് സിങിന്റെ ഓഫിസിലേക്ക് വിളിപ്പിച്ചത്. തുടർന്ന് ഒരു പ്രധാന പ്രമേയത്തിൽ ഒപ്പിടാൻ ആവശ്യപ്പെടുകയായിരുന്നു. ബിജെപി എംപിമാർക്ക് പിന്നാലെ എൻഡിഎ ഘടകക്ഷിയിൽപ്പെട്ട രാജ്യസഭാ എംപിമാരെയും വിളിപ്പിച്ചു.
എല്ലാവരോടും പ്രമേയത്തെക്കുറിച്ച് പുറത്തുപറയാൻ പാടില്ലെന്നും അടുത്ത നാല് ദിവസം ഡൽഹിയിൽ തന്നെ തുടരാനും നേതൃത്വം നിർദേശം നൽകിയിരുന്നു.

പിന്നാലെ പ്രമേയത്തെക്കുറിച്ചും എംപിമാർ അതിൽ ഒപ്പുവച്ചുവെന്നും ഉള്ള വിവരം ധൻകറിനെ നേതൃത്വം അറിയിക്കുകയായിരുന്നു. ഇതോടെയാണ് രാത്രിക്ക് രാത്രി ധൻകർ എക്സ് പേജിലൂടെ തൻ്റെ രാജിക്കത്ത് പുറത്ത് വിട്ടതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യ കാരണങ്ങൾ പറഞ്ഞാണ് ഉപരാഷ്ട്രപതി തിങ്കളാഴ്ച രാത്രി രാജി പ്രഖ്യാപനം നടത്തിയത്.

Latest Stories

'സർക്കാരിനെതിരെ ജനവികാരമില്ല, അതിന് അടിവരയിടുന്ന അനുഭവമാണ് ഗൃഹ സന്ദർശനത്തിൽ ലഭിച്ചത്'; എം വി ഗോവിന്ദൻ

'അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട, വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തത്'; വി ഡി സതീശൻ

'ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായില്ല, അറസ്റ്റുകൾ ബാക്കി'; ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ ഡൽഹി പൊലീസിലെ മലയാളി ആര്‍ ഷിബുവിന്; കേരളത്തിൽ നിന്നുള്ള എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി