'ന്യൂസ്‌ക്ലിക്ക്' ചൈനയുടെ പണംപറ്റിയെന്ന് കേന്ദ്രമന്ത്രി; പല തവണയായി കോടികളുടെ ഫണ്ടെത്തി; ഡിജിറ്റല്‍ മാധ്യമത്തിനെതിരെ മോദി സര്‍ക്കാര്‍

ഓണ്‍ലൈന്‍ മാധ്യമമായ ‘ന്യൂസ്‌ക്ലിക്കി’നെതിരെ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അമേരിക്കന്‍ ദിനപത്രമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തും. ചൈനയില്‍നിന്ന് പണം പറ്റുന്ന യുഎസ് വ്യവസായിയില്‍നിന്ന് ന്യൂസ്‌ക്ലിക്കടക്കം പല മാധ്യമങ്ങള്‍ക്കും ഫണ്ട് ലഭിക്കുന്നുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ‘ന്യൂസ്‌ക്ലിക്ക്’ പ്രസിദ്ധീകരിച്ചത്.

അന്തര്‍ദേശീയതലത്തില്‍ ചൈനക്ക് പ്രാമുഖ്യം ലഭിക്കുന്നതിനായി ഈ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഐടി കണ്‍സള്‍ട്ടിങ് സ്ഥാപനമായ ‘തോട്ട്വര്‍ക്ക്സി’ന്റെ സ്ഥാപകനും ചെയര്‍മാനുമായ ശ്രീലങ്കന്‍ വംശജന്‍ നെവില്ലെ റൊയ് സിങ്കത്തെയാണ് ചൈനീസ് ഏജന്റായി മാധ്യമം ആരോപിച്ചത്.

ചൈനീസ് പണം പറ്റി ന്യൂസ്‌ക്ലിക്ക് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും സഹായിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ആരോപിച്ചു. ഇന്നലെ ഇതേ ആരോപണം ലോക്സഭയില്‍ ബിജെപി എംപി നിഷികാന്ത് ദൂബെയും ഉന്നയിച്ചു. ദൂബെയുടെ അടിസ്ഥാനരഹിതമായ ആരോപണം രേഖകളില്‍നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭാ നേതാവ് അധിര്‍രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്.

സിങ്കത്തിന്റെ ഒരു സ്ഥാപനത്തില്‍നിന്ന് 2018ല്‍ നേരിട്ടുള്ള വിദേശനിക്ഷേപമായി (എഫ്ഡിഐ) 9.59 കോടി രൂപ ന്യൂസ്‌ക്ലിക്കിന് ലഭിച്ചിരുന്നു. സിങ്കവുമായി ബന്ധമുള്ള വിവിധ എന്‍ജിഒകളില്‍ നിന്നായി 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 28.29 കോടി രൂപ സേവനങ്ങള്‍ക്ക് പ്രതിഫലമായും ലഭിച്ചിട്ടുണ്ട്.

2021ല്‍ ‘ന്യൂസ്‌ക്ലിക്കി’ന്റെ ഓഫീസുകളിലും എഡിറ്റര്‍മാരുടെയും ഉടമയുടെയും വീടുകളിലും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയിഡ് നടത്തിയിരുന്നു. റെയിഡില്‍ നിരവധി രേഖകളും പിടിച്ചെടുത്തു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍ ന്യുയോര്‍ക്ക് ടൈംസ് നടത്തിയിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ