സൈനിക ഭൂമിയും ബിജെപി സര്‍ക്കാര്‍ വിറ്റുതുലച്ചത് വന്‍കിട വ്യവാസായികള്‍ക്കായി; അദാനിയ്ക്കും രാംദേവിനും ഒപ്പം ഭൂമി സ്വന്തമാക്കി രവിശങ്കറും

അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപത്തായി സൈന്യത്തിനായി മാറ്റിവച്ച ഭൂമി സംഘപരിവാര്‍ അനുകൂലികളായ വ്യവസായികള്‍ക്ക് വേണ്ടി ബഫര്‍ സോണ്‍ പട്ടികയില്‍ നിന്ന് മാറ്റിയതായി ആരോപണം. സരയൂ നദീ തീരത്തെ മജ്ഹ ജംതാര ഗ്രാമത്തിലെ 2211 ഏക്കര്‍ സ്ഥലമാണ് ബഫര്‍ സോണില്‍ നിന്ന് മാറ്റിയത്.

സരയൂ നദീ തീരത്തിന് സമീപത്തായി 14 വില്ലേജുകളിലായി 13391 ഏക്കര്‍ ഭൂമിയായിരുന്നു ബഫര്‍ സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഫീല്‍ഡ് ഫയറിംഗിനും പീരങ്കി പരിശീലനത്തിനുമായി സൈന്യം ഉപയോഗിക്കുന്ന പ്രദേശത്തോട് ചേര്‍ന്ന ഭൂമിയാണ് രാജ്യത്തെ വന്‍കിട വ്യവസായികള്‍ വാങ്ങിക്കൂട്ടിയതിന് പിന്നാലെ ബഫര്‍ സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

ബാബ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍, ഗൗതം അദാനി എന്നിവരുമായി ബന്ധമുള്ളവരാണ് പ്രദേശത്ത് വലിയ രീതിയില്‍ ഭൂമി സ്വന്തമാക്കിയത്. ഹോംക്വസ്റ്റ് ഇന്‍ഫ്രാസ്പേസ് എന്ന അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം 2023 നവംബറില്‍ മജ്ഹ ജംതാരയില്‍ 1.4 ഹെക്ടര്‍ ഭൂമി വാങ്ങിയിരുന്നു. ബിജെപി എംഎല്‍എ സിപി ശുക്ല അയോധ്യ സ്വദേശിയില്‍ നിന്ന് വാങ്ങിയ ഭൂമി അദാനി ഗ്രൂപ്പിന് വില്‍ക്കുകയായിരുന്നു.

ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിങിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വികാസ് കേന്ദ്ര പ്രദേശത്ത് 5.31 ഹെക്ടര്‍ ഭൂമി വാങ്ങിയിരുന്നു. ബാബ രാംദേവിന്റെ ഭാരത് സ്വാഭിമാന്‍ ട്രസ്റ്റുമായി ബന്ധമുള്ള ഹരിയാനയിലെ യോഗ് ആയോഗ് ചെയര്‍മാന്‍ ജയ്ദീപ് ആര്യയും മറ്റ് നാല് പേരും ചേര്‍ന്ന് 2023ല്‍ ഇതേ പ്രദേശത്ത് 3.035 ഹെക്ടര്‍ ഭൂമി വാങ്ങി. ഇടപാടുകളെല്ലാം നടന്നത് ഒരു വര്‍ഷത്തിനുള്ളിലായിരുന്നു.

ബഫര്‍ സോണ്‍ നിലനിന്നിരുന്ന പ്രദേശത്ത് വാണിജ്യപരമായ പ്രവര്‍ത്തനങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളം വിലക്കിയിരുന്നു. എന്നാല്‍ സംഘപരിവാര്‍ പിന്തുണയുള്ള വന്‍കിട വ്യവസായികള്‍ക്കായി മെയ് 30 ന് പ്രദേശത്തെ ബഫര്‍ സോണ്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ഒഴിവാക്കുകയായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക