ഇത്തവണ 'മോദി തരംഗം' ഇല്ലെന്ന് ബിജെപി സ്ഥാനാർത്ഥി; പ്രസ്താവന പ്രചാരണായുധമാക്കി പ്രതിപക്ഷം

ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരം​ഗമില്ലെന്ന് ആന്ധ്രയിലെ അമരാവതി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി നവനീത് റാണ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള നവനീത് റാണയുടെ പ്രസ്‍താവന പ്രതിപക്ഷം ആയുധമാക്കിയിരിക്കുകയാണ്. നവനീത് റാണ പറഞ്ഞത് സത്യമാണെന്നും വോട്ടർമാരുടെ മാനസികാവസ്ഥയാണ് ഇതിലൂടെ പ്രതിഫലിച്ചതെന്നും പ്രതിപക്ഷമായ മഹാവികാസ് അഘാഡി പരിഹസിച്ചു.

തിങ്കളാഴ്ച അമരാവതിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിക്കിടെ ആയിരുന്നു നവനീത് റാണയുടെ വിവാദ പ്രസം​ഗം. ‘പഞ്ചായത്ത് തിരഞ്ഞെടുപ്പുപോലെ ലോക്സഭാ തിരഞ്ഞെടുപ്പിനെയും നേരിടണം. ഉച്ചയ്ക്ക് 12 മണിക്കകം എല്ലാ വോട്ടർമാരേയും ബൂത്തിലെത്തിക്കണം. മോദി തരം​ഗമുണ്ടെന്ന മിഥ്യാധാരണയിൽ വെറുതെയിരിക്കരുത്. 2019ലും മോദി തരം​ഗം ഉണ്ടായിരുന്നു. എന്നാൽ, സ്വതന്ത്ര സ്ഥാനാർഥിയായ ഞാൻ അന്ന് വിജയിച്ചു’- എന്നായിരുന്നു റാണ പറഞ്ഞത്.

വീഡിയോ വൈറലായതോടെ എൻസിപി ശരദ്പവാർ വിഭാ​ഗവും ശിവസേന ഉദ്ദവ് താക്കറെ വിഭാ​ഗവും രം​ഗത്തെത്തി. റാണയുടെ പ്രസം​ഗം ബിജെപി അണികളെ പരിഭ്രാന്തരാക്കിയെന്നും സംസ്ഥാനത്തെ 45 സീറ്റിലും പ്രതിപക്ഷ സഖ്യം വിജയിക്കുമെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. റാണ പറഞ്ഞത് വാസ്തവമാണെന്നും അതിനാലാണ് മറ്റു പാർട്ടികളിലെ നേതാക്കന്മാരെ ബിജെപിയിൽ എത്തിക്കുന്നതെന്നുമായിരുന്നു എൻസിപി വക്താവ് മഹേഷ് തപസെയുടെ വാദം.

2019ൽ എൻസിപി പിന്തുണയോടെ വിജയിച്ച നവനീത് റാണ പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. പ്രസം​ഗം വിവാദമായതോടെ പ്രസ്താവന തിരുത്തുമായി റാണ രം​ഗത്തെത്തി. വീഡിയോ എഡിറ്റ് ചെയ്ത് പ്രതിപക്ഷം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും രാജ്യത്ത് മോദി തരം​ഗം ഉണ്ടെന്നും അവർ പറഞ്ഞു. മോദിയുടെ പ്രവർത്തനം ജനങ്ങൾക്ക് അറിയാമെന്നും ഇത്തവണ 400 സീറ്റുകൾ നേടുമെന്നും റാണ വ്യക്തമാക്കി.

Latest Stories

രോഹിതും ഹാർദിക്കും അറിയാൻ, പ്രത്യേക സന്ദേശവുമായി നിത അംബാനി; വീഡിയോ പുറത്തുവിട്ട് മുംബൈ ഇന്ത്യൻസ്

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി ഹൈക്കോടതി

ടി20 ലോകകപ്പ് 2024: എന്റെ ഹൃദയം പാകിസ്ഥാനൊപ്പം, പക്ഷേ ഇന്ത്യ...; തുറന്നുപറഞ്ഞ് മുഹമ്മദ് ഹഫീസ്

കുടുംബത്തിന്റെ അന്തസും അഭിമാനവും രക്ഷിക്കണം; ഇന്ത്യയിലേക്ക് മടങ്ങി വരൂ; പ്രജ്വലിനെ തിരികെ വിളിച്ച് കുമാരസ്വാമി

നിങ്ങള്‍ പ്രേംനസീറിന്റെ റെക്കോര്‍ഡ് തകര്‍ക്കും.. വിമര്‍ശിക്കുന്ന പ്രേക്ഷകര്‍ക്കിടയില്‍ 40 വര്‍ഷം പിടിച്ചുനില്‍ക്കുക ചെറിയ കാര്യമല്ല: കമല്‍ ഹാസന്‍

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം പൂർത്തിയായി

അവാര്‍ഡിനായി മത്സരിച്ച് ട്രംപിന്റെ ജീവിതകഥ കാനില്‍; 'ദി അപ്രന്റിസി'ല്‍ ആദ്യ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗങ്ങളും

കുതിരാന്‍ തുരങ്കത്തില്‍ ഓക്‌സിജന്‍ കിട്ടുന്നില്ല, യാത്രക്കാര്‍ക്ക് ശ്വാസ തടസ്സം; തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നു; കേരളത്തിലെ ആദ്യ റോഡ് ടണലില്‍ നടുക്കുന്ന മരണക്കളി

IPL 2024: ശാന്തര്‍, പക്ഷേ അവരാണ് പ്ലേഓഫിലെ ഏറ്റവും അപകടകാരികള്‍; വിലയിരുത്തലുമായി വസീം അക്രം

'വോട്ട് ചെയ്തില്ല, പ്രചാരണത്തിൽ പങ്കെടുത്തില്ല'; യശ്വന്ത് സിൻഹയുടെ മകന് കാരണം കാണിക്കൽ നോട്ടിസ്