ഭിമാ കൊറേഗാവ് കേസ്; സുധ ഭരദ്വാജിന് ജാമ്യം, എട്ട് പേരുടെ ജാമ്യാപേക്ഷ തള്ളി

ഭിമാ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധ ഭരദ്വാജിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സാധാരണ ജാമ്യത്തിന് സുധ ഭരദ്വാജിന് അര്‍ഹതയുണ്ട് എന്നാണ് ഹൈക്കോടതി ഉത്തരവ്. ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കാനായി സുധാ ഭരദ്വാജിനെ ഡിസംബര്‍ 8 ന് പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കാന്‍ ഹൈകോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ ഇവര്‍ മുംബൈയിലെ ബൈക്കുള ജയിലിലാണ്.

അതേസമയം കേസില്‍ മറ്റ് എട്ട് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. സുധീര്‍ ദവാലെ, മഹേഷ് റൗട്ട്, റോണ വില്‍സണ്‍, വരവര റാവു, സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമ സെന്‍, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, എന്‍ ജെ ജമാദാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. 2018 ലാണ് കേസുമായി ബന്ധപ്പെട്ട് എല്ലാവരും അറസ്റ്റിലാകുന്നത്.

ഓഗസ്റ്റ് 4-ന് ഭരദ്വാജിന്റെ ജാമ്യാപേക്ഷയും സെപ്റ്റംബര്‍ 1-ന് മറ്റ് എട്ട് പേരുടെ ജാമ്യാപേക്ഷയും വിധി പറയാന്‍ കോടതി മാറ്റിവെച്ചിരുന്നു. തനിക്കെതിരായ കേസ് പരിഗണിച്ച ജഡ്ജിയെ യുഎപിഎ പ്രകാരമുള്ള കേസുകള്‍ കേള്‍ക്കാന്‍ നിയമിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭരദ്വാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൂനെയിലെ വിചാരണ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.ഡി വദാനെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കീഴിൽ ഷെഡ്യൂള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ കേള്‍ക്കാന്‍ നിയോഗിച്ചിട്ടില്ല എന്നും എന്‍ഐഎ നിയമപ്രകാരം നിയുക്തമാക്കിയിട്ടുള്ള പ്രത്യേക കോടതിക്ക് മാത്രമേ യുഎപിഎ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാനാകൂ എന്നും ഭരദ്വാജിന്റെ അഭിഭാഷനായ ഡോ യുഗ് മോഹിത് ചൗധരി വാദിച്ചു.

എന്നാല്‍ കേസിന്റെ അന്വേഷണം എന്‍ഐഎക്ക് കൈമാറുന്നതിന് മുമ്പുള്ള നടപടിക്രമങ്ങള്‍ ഒരു സാധാരണ കോടതിയില്‍ തുടരാവുന്നതായിരുന്നു എന്നാണ് സംസ്ഥാന സര്‍ക്കാരിനും പൂനെ പൊലീസിനും വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ അശുതോഷ് കുംഭകോണി വാദിച്ചത്. 2020 ഫെബ്രുവരി 12 മുതല്‍ പൂനെ പൊലീസ് കേസ് എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. പൂനെ സെഷന്‍സ് കോടതി ശരിയായ രീതിയില്‍ അനുവദിച്ച സമയപരിധിക്കുള്ളിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും അതിനാല്‍ പ്രതികള്‍ക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച മുമ്പ് സുധ ഭരധ്വാജിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു. എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കേസില്‍ 16 ആക്ടിവിസ്റ്റുകളെയും അക്കാദമിക് വിദഗ്ധരെയും അഭിഭാഷകരെയും പൂനെ പൊലീസും എന്‍ഐഎയും അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഏറ്റവും പ്രായം കൂടിയ ഫാദര്‍ സ്റ്റാന്‍ സ്വാമി ഈ വര്‍ഷം ജൂലൈയിലാണ് മരിച്ചത്.

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു