ബംഗാൾ ഗവർണർ ജഗദീപ് ധങ്കറിന്റെ കാർ വളഞ്ഞ് കരിങ്കൊടി കാണിച്ച് കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാല വിദ്യാർത്ഥികൾ. ഇന്ന് രാവിലെ സർവകലാശാലയിൽ ബിരുദദാന ചടങ്ങിന് പങ്കെടുക്കാനെത്തിയതായിരുന്നു ഗവർണർ. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചു കൊണ്ടുള്ള ജഗദീപ് ധങ്കറിന്റെ പരസ്യപ്രസ്താവനകൾ, സർവകലാശാലയുടെ വാർഷിക ബിരുദ ദാന ചടങ്ങിൽ അദ്ദേഹത്തിന്റെ “ഇടപെടൽ” എന്നിവയിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ അദ്ദേഹത്തെ ഘരാവോ ചെയ്യുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്.
“തടഞ്ഞവരുടെ എണ്ണം വെറും അമ്പത് മാത്രമാണ്. നിയമ സംവിധാനത്തെ ബന്ദിയാക്കുന്ന തരത്തിലുള്ള സാഹചര്യമാണ്, ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർ അവരുടെ കടമകൾ മറക്കുന്നു. അനാരോഗ്യകരമായ പ്രത്യാഘാതങ്ങൾക്ക് ഇത്തരം പ്രവൃത്തികൾ ഇടയാക്കും. നിയമവാഴ്ച എവിടെയും കാണുന്നില്ല.” ഗവർണർ പറഞ്ഞു.