എടിഎം കാലിയാണോ? ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നേയ്ക്കും, ഷട്ടറിട്ട എ ടി എമ്മുകളുടെ കാര്യത്തിലും ഉത്തരം പറയേണ്ടി വരും

നോട്ട് നിരോധനത്തിന്റെ മറവില്‍ രാജ്യത്തെ നല്ലൊരു പങ്ക് എ ടി എമ്മുകള്‍ക്കും ബാങ്കുകള്‍ അപ്രഖ്യാപിതമായി താഴിട്ടു. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ ആശയകുഴപ്പത്തില്‍ സത്യത്തില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയായിരുന്നു ബാങ്കുകള്‍.

പല എ ടി എമ്മുകളും പ്രത്യേകിച്ച് ഗ്രാമങ്ങളിലുളളവ അക്കാലത്ത് താത്കാലികമായി അടയ്ക്കുകയും പിന്നെ തുറക്കാതിരിക്കുകയും ചെയ്യുകയായിരുന്നു.ഇങ്ങനെ ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്ന ബാങ്കുകള്‍ക്ക് മൂക്കുകയറിടാന്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. എ ടി എമ്മില്‍ നിന്ന് പണം ലഭിച്ചില്ലെങ്കില്‍ ബാങ്ക് നഷ്ടപരിഹാരം അഥവാ പിഴ നല്‍കേണ്ടി വരും.

കാലിയായ എ ടി എമമ്മുകളില്‍ മൂന്ന് മണിക്കൂറിനകം പണം നിറയ്ക്കണമന്നൊണ് ചട്ടമെന്നിരിക്കെയാണ് ബാങ്കുകള്‍ ദിവസങ്ങളും മാസങ്ങളും ഇത് പൂട്ടിയിടുന്നത്. ഇത് അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബി ഐ നിര്‍ദേശം നല്‍കിയെന്ന് ഡി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. പലപ്പോഴും ബാങ്കിന്റെ അലസതയാണ് കാലിയായ എടിഎമ്മുകള്‍ക്ക് കാരണം. ഇത് അവസാനിപ്പിക്കുകയാണ് ഉദേശ്യം.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'