'നിര്‍ദേശങ്ങള്‍ ചവറ്റുകൊട്ടയില്‍, തീരുമാനങ്ങൾ എടുക്കുന്നത് രാഹുലും സുരക്ഷാജീവനക്കാരും'; കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ആസാദിന്റെ പടിയിറക്കം

രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടെന്നും തീരുമാനങ്ങളെടുക്കുന്നത് രാഹുലും സുരക്ഷാജീവനക്കാരുമാണെന്നും ആസാദ് പറഞ്ഞു.

2019 മുതല്‍ പാര്‍ട്ടിയുടെ സ്ഥിതി ഏറെ വഷളായി. സംഘടന ശക്തിപ്പെടുത്താന്‍ നടപടികളില്ല. ഇതിനുവേണ്ടി നല്‍കിയ നിര്‍ദേശങ്ങള്‍ 9 വര്‍ഷമായി ചവറ്റുകൊട്ടയിലാണ്. സോണിയ ഗാന്ധിക്കുപോലും കാര്യമായ റോളില്ല.

തീരുമാനങ്ങളെടുക്കുന്നത് രാഹുലും സുരക്ഷാജീവനക്കാരുമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ മുതിര്‍ന്ന നേതാക്കള്‍ അവഹേളിക്കപ്പെട്ടെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പടെ എല്ലാ സ്ഥാനമാനങ്ങളില്‍നിന്നും ഗുലാം നബി ആസാദ് രാജിവെച്ചു. സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ആസാദ് അടുത്തിടെ രാജിവെച്ചിരുന്നു. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കവേയാണ് ആസാദിന്റെ അപ്രതീക്ഷിത രാജി.

Latest Stories

ഒടുവിൽ യുവതിക്കെതിരെ തെളിവുമായി യാഷ് ദയാൽ; ലക്ഷങ്ങൾ കടം വാങ്ങി, ഫോണും ലാപ്ടോപ്പും മോഷ്ടിച്ചു, തിരിച്ച് ചോദിച്ചപ്പോൾ കള്ളക്കേസ് ഉണ്ടാക്കി

IND VS ENG: അടുത്ത ഫാബ് ഫോറിൽ ആ ഇന്ത്യൻ താരത്തെ നമുക്ക് കാണാം, ഇനി അവന്റെ കാലമാണ്: മാർക്ക് രാംപ്രകാശ്

IND VS ENG: മോനെ ഗില്ലേ, നീ കളിക്കളത്തിലേക്ക് വാ, ഇനി ഒരു സെഞ്ച്വറി നീ അടിക്കില്ല: ബെൻ സ്റ്റോക്സ്

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും

രാഷ്ട്രീയ ജീവിതത്തിന് ശേഷം വേദങ്ങളും ഉപനിഷത്തുകളും പുസ്തകങ്ങളും; വിശ്രമ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി അമിത്ഷാ

കീം റാങ്ക് പട്ടിക റദ്ദാക്കിയ സംഭവം; ഉത്തരവിനെതിരെ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍

ലാന്‍സേദ വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ് കോര്‍പ്പറേറ്റ് ഓഫീസ് സേവനങ്ങളുമായി ഇനി തൃശൂരിലും

ശ്രീരാമനും ശിവനും ജനിച്ചത് ഇന്ത്യയിലല്ല; വീണ്ടും വിവാദ പരാമര്‍ശവുമായി നേപ്പാള്‍ പ്രധാനമന്ത്രി

പട്‌നായികിന്റെ ഒഡീഷ പിടിച്ചടക്കിയ മന്‍മോഹന് പാര്‍ട്ടിയില്‍ എതിരില്ല

'ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു, മന്ത്രി ജീവിക്കാൻ അനുവദിക്കുന്നില്ല'; റാവു നര്‍ബീര്‍ സിംഗിനെതിരെ ആരോപണവുമായി മനേസര്‍ മേയര്‍