ഉത്തരാഖണ്ഡിലെ ഹിമപാതം; പരിക്കേറ്റ തൊഴിലാളി മരിച്ചു, എട്ട് പേർ ഇപ്പോഴും മഞ്ഞിനടിയിൽ, തിരച്ചിൽ തുടരുന്നു

ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ ഒരു മരണം. ഗുരുതരമായി പരിക്കേറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളിയാണ് മരിച്ചത്. പതിനാല് തൊഴിലാളികളെ കൂടി ഇന്ന് രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന എട്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കനത്ത മഞ്ഞുവീഴ്ചയും, മഴയും, മഞ്ഞിടിച്ചിൽ ഭീഷണിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.

ബദരീനാഥിലെ മന ഗ്രാമത്തിനടുത്തുള്ള ഉയർന്ന ഉയരത്തിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ക്യാമ്പിൽ ഇന്നലെ ഉണ്ടായ മഞ്ഞിടിച്ചിലിൽ 55 തൊഴിലാളികളാണ് കുടുങ്ങിയത്. 33 തോഴിലാളികളെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ ജോഷി മഠിലെ ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. ഇന്ന് 14 പേരെ കൂടി രക്ഷപ്പെടുത്തി.

മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ജോഷിമഠിലെ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു. രക്ഷാദൗത്യം മുഖ്യമന്ത്രി വിലയിരുത്തി. കാലാവസ്ഥ മെച്ചപ്പെടുന്നതിന് അനുസരിച്ച്, കൂടുതൽ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിന് എത്തിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തി. നിലവിൽ ഡോക്ടർമാരുടെ സംഘവും ആംബുലൻസുകളും പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

Latest Stories

യുഡിഎഫിന് അന്‍വറിന്റെ വക വീണ്ടും കടുംവെട്ട്; അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല; മുന്നണിയില്‍ പൂര്‍ണ അംഗത്വം വേണമെന്ന് പിവി അന്‍വര്‍

MI VS GT: എടാ പിള്ളേരെ, എന്നെ തടയാൻ നിങ്ങളെ കൊണ്ടൊന്നും പറ്റൂല; ഗുജറാത്തിനെതിരെ വെടിക്കെട്ട് പ്രകടനവുമായി രോഹിത് ശർമ്മ

മാവോയിസ്റ്റ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു; സമരം അവസാനിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് പിന്നാലെ

അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവം; കമ്പനിയുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മൂന്ന് വിദഗ്ധ സമിതികള്‍ രൂപീകരിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല; യുദ്ധം അവസാനിപ്പിച്ചത് പാക് സൈന്യം യാചിച്ചതുകൊണ്ടെന്ന് നരേന്ദ്ര മോദി

ജനങ്ങളാകെ എല്‍ഡിഎഫിന് മൂന്നാമൂഴം വേണമെന്ന് ആഗ്രഹിക്കുന്നു; പിവി അന്‍വര്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് എം സ്വരാജ്

ഫുൾ ചാർജിൽ 170 കി.മീ; ​ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് ബൈക്ക് !

'പാക് ഏജന്റിൽ നിന്നും മാസപ്പടി പറ്റി, സിആർപിഎഫിന്റെ നീക്കമടക്കം കൈമാറി'; പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സിആർപിഎഫ് ജവാന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

10 ലക്ഷം രൂപയിൽ താഴെയുള്ള ഒരു എസ്‌യുവിയാണോ മനസിൽ?

'മന്ത്രി കെ രാജനെ കെട്ടിപിടിച്ച് മുത്തം കൊടുക്കാൻ ആഗ്രഹിക്കുന്നു, ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നു'; തൃശൂർ പൂരം നടത്തിപ്പിൽ അഭിനന്ദനവുമായി സുരേഷ് ​ഗോപി