വിവാഹത്തിന് വിസമ്മതിച്ച യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം;18 തവണ കുത്തി യുവാവ്

ഹൈദരാബാദില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. സിരിഷ എന്ന യുവതിയെയാണ് വിവാഹത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് മുൻകാമുകൻ ബസവരാജ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 18 തവണ കുത്തേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിരിഷയും ബസവരാജും നേരത്തേ പ്രണയത്തിലായിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്പ് ശ്രീധര്‍ എന്ന ആളുമായി യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇത് ബസവരാജില്‍ ദേഷ്യമുണ്ടാക്കി

ഹൈദരാബാദിലെ എല്‍.ബി. നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹസ്തിനപുരത്ത് ബുധനാഴ്ച്ചയായിരുന്നു സംഭവം. യുവതി താമസിച്ചിരുന്ന മുറിയിലെത്തിയായിരുന്നു അക്രമം. ബാസവരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദൗലത്താബാദ് സ്വദേശികളാണ് ഇരുവരും.

Latest Stories

പ്രണയം നിരസിച്ച 16കാരിയെ കുത്തിപരിക്കേൽപ്പിച്ചു; കഴുത്തിന് പരിക്കേറ്റ പെൺകുട്ടി ചികിത്സയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട്

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ അന്വേഷണം, കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

‘ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ല, കഥയുമായി ഒരു സാമ്യവുമില്ല'; കഥ മോഷ്‌ടിച്ചെന്ന ആരോപണം തള്ളി ദൃഢം സിനിമയുടെ സംവിധായകൻ

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി