കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനു നേരെ ആക്രമണം; ഒരു സംഘം മഷിയെറിഞ്ഞെന്നും കൈയേറ്റം ചെയ്‌തെന്നും പരാതി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനു നേരെ ആക്രമണം. ഡൽഹിയിലെ നന്ദ്‌നഗരിയില്‍ വച്ചാണ് സംഭവം. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പൂമാല അണിയിക്കാനെന്ന വ്യാജേന എത്തിയ എട്ടോളം പേരടങ്ങിയ സംഘം കനയ്യയെയും പ്രവര്‍ത്തകരേയും കയ്യേറ്റം ചെയ്യുകയായിരുന്നു. കനയ്യക്ക് നേരെ ഈ സംഘം മഷിയെറിഞ്ഞു.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് കനയ്യ കുമാർ. കനയ്യയുടെ ഒപ്പമുണ്ടായിരുന്നവര്‍ ആക്രമണം തടയാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. ബിജെപി സ്ഥാനാര്‍ഥി മനോജ് തിവാരിയുടെ അനുയായികളാണ് ആക്രമണത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കറുത്ത മഷി എറിയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കയ്യേറ്റം തുടങ്ങുന്നതിനു മുന്‍പ് ‘കനയ്യയെ ഇപ്പോള്‍ ആക്രമിക്കുമെന്ന്’ ഒരാള്‍ പറയുന്നത് വീഡിയോയിൽ കേള്‍ക്കാം.

ആം ആദ്മി പാര്‍ട്ടി വനിതാ കൗണ്‍സിലര്‍ ഛായ ഗൗരവ് ശര്‍മയോട് അക്രമികള്‍ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്. ഇരുവരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. താനും കനയ്യ കുമാറും കര്‍താര്‍ നഗറിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഏഴോ എട്ടോ പേര്‍ അടങ്ങുന്ന സംഘം അദ്ദേഹത്തെ ഹാരമണിയിക്കാനെത്തുകയും മഷി എറിയുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തുവെന്ന് ഛായ ഗൗരവ് ശര്‍മ പരാതിയില്‍ പറയുന്നു. നാലോളം സ്ത്രീകള്‍ക്ക് പരിക്കേറ്റതായും ഒരു വനിതാ മാധ്യമപ്രവര്‍ത്തക അഴുക്കുചാലില്‍ വീണതായും പരാതിയില്‍ പറയുന്നു. അക്രമികള്‍ തന്നെ ഒരുവശത്തേക്ക് തള്ളിമാറ്റിയെന്നും ഭര്‍ത്താവിനേയും തന്നേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഛായ പരാതിയില്‍ പറയുന്നു.

പരാതി പരിശോധിച്ച് വരികയാണെന്നും ശേഷം നടപടിയെടുക്കുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. നേരത്തെ, കനയ്യയുടെ സ്ഥാനാര്‍ഥിത്വത്തിന് എതിരെ കോണ്‍ഗ്രസില്‍ തന്നെ തര്‍ക്കമുണ്ടായിരുന്നു. കനയ്യ പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയാണെന്ന് ആരോപിച്ച് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും പോസ്റ്റര്‍ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. കനയ്യക്ക് സീറ്റ് നല്‍കിയത് അടക്കമുള്ള വിഷയങ്ങളെ തുടര്‍ന്നാണ് പിസിസി അധ്യക്ഷനായിരുന്ന അര്‍വിന്ദര്‍ സിങ് ലവ്‌ലി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡൻ്റ്‌സ് യൂണിയൻ പ്രസിഡൻ്റായും ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ്റെ നേതാവായും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിരുന്ന കനയ്യ കുമാർ, 2021 ലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം