പാക് വെടിവെയ്പ്പിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടു; മരിച്ചവരുടെ എണ്ണം 11 ആയി

അതിർത്തിയിൽ വെടിനിർത്തൽ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിൽ‌ ഒരു ഇന്ത്യൻ സൈനികൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം 11 ആയി. പൂഞ്ച് ജില്ലയിലെ മാങ്കോക്കിൽ വെച്ച് വെടിയേറ്റ് ചികിൽസയിലായിരുന്ന ജവാൻ സി.കെ റോയിയാണ് മരണത്തിനു കീഴടങ്ങിയത്.

പാക്ക് വെടിവെപ്പില്‍ പരുക്കേറ്റ ഇയാൾ സൈനിക ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഏറ്റുമുട്ടലില്‍ 40 ഓളം ഗ്രാമീണര്‍ക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം വെടിവെയ്പ്പിൽ ആലപ്പുഴ മാവേലിക്കര സ്വദേശിയായ ഒരു മലയാളി ജവാൻ കൊല്ലപ്പെട്ടിരുന്നു. രജൗരി മേഖലയിലെ സുന്ദർബനിയിലായിരുന്നു വെടി നിർത്തൽ കരാർ ലംഘനം.

അതേസമയം തുടർച്ചയായ വെടിനിർത്തൽ കരാർ ലംഘനത്തിൽ പാകിസ്ഥാനെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സയിദ് ഹൈദർ ഷായെ വിളിച്ചുവരുത്തി വിദേശ മന്ത്രാലയം ആണ് പ്രതിഷേധം അറിയിച്ചത്.

പാക് സൈന്യം തുടരുന്ന വെടിവെപ്പിൽ പ്രദേശവാസികൾ കൊല്ലപ്പെടുന്നതിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ഈ വർഷം നൂറുതവണയിലേറെ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

പൂഞ്ച് മേഖലയിലും ആർഎസ് പുര സെക്ടറിലുമായി കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് പ്രദേശവാസികൾക്കും ജീവൻ നഷ്ടമായിരുന്നു. കനത്ത വെടിവയ്പിനെ തുടർന്ന് മേഖലയിൽ നിന്ന് ആയിരത്തോളം പേരെ കുടിയൊഴിപ്പക്കുകയും സ്കൂളുകൾ അടയ്ക്കുകയും ചെയ്തു. ആർഎസ് പുര, അമിയ, റാംഗർ എന്നീ മേഖലകളിലാണ് പാക്കിസ്ഥാൻ ദിവസങ്ങളായി വെടി നിർത്തല്‍ കരാർ ലംഘനം തുടരുന്നത്.

Latest Stories

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം