നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിന് മുന്നോടിയായി പ്രചാരണ ചട്ടങ്ങളിൽ ഇളവ് വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞതോടെ, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾക്കുള്ള പ്രചാരണ നിയമങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) ശനിയാഴ്ച ഇളവ് പ്രഖ്യാപിച്ചു.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (എസ്ഡിഎംഎ) പരിമിതികൾ അനുസരിച്ച് അനുവദനീയമായ സംഖ്യയിൽ ആളുകളെ ഉൾപ്പെടുത്തി പദ യാത്ര നടത്താം. ജില്ലാ അധികാരികളുടെ മുൻകൂർ അനുമതിയോടെ പദയാത്രകൾക്ക് മുന്നോട്ട് പോകാം.

പ്രചാരണ സമയങ്ങളിൽ നിരോധനം രാത്രി 8 മുതൽ രാവിലെ 8 വരെയായിരിക്കുന്നതിന് പകരം രാത്രി 10 മുതൽ രാവിലെ 6 വരെ ആയിരിക്കും. SDMA-യുടെ എല്ലാ കോവിഡ്-അനുയോജ്യമായ പെരുമാറ്റവും പ്രോട്ടോക്കോളുകളും പാലിച്ച് രാഷ്ട്രീയ പാർട്ടികൾ/ സ്ഥാനാർത്ഥികൾക്ക് രാവിലെ 6 മുതൽ 10p വരെ പ്രചാരണം നടത്താം.

രാഷ്ട്രീയ പാർട്ടികൾക്കും/ സ്ഥാനാർത്ഥികൾക്കും അവരുടെ യോഗങ്ങളും റാലികളും നിയുക്ത തുറസ്സായ സ്ഥലങ്ങളുടെ ശേഷിയുടെ പരമാവധി 50 ശതമാനം വരെയോ അല്ലെങ്കിൽ എസ്ഡിഎംഎ നിർദ്ദേശിച്ച പരിധിയിലോ നടത്താം.

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികൾ ഇസി വിലയിരുത്തിവരികയാണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണുമായി ഇസി കോവിഡിന്റെ പശ്ചാത്തലത്തിൽ അവലോകന യോഗം നടത്തി. അവലോകന യോഗത്തിൽ, കോവിഡ് സ്ഥിതിഗതികൾ ഗണ്യമായി മെച്ചപ്പെട്ടുവെന്നും രാജ്യത്ത് കേസുകൾ അതിവേഗം കുറയുന്നതായും ശ്രദ്ധയിൽപ്പെട്ടു.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ