അതിക്രമിച്ച് കയറി നിരപരാധികളെ കൊന്നാല്‍ രാജ്യം നിശബ്ദമായിരിക്കില്ല; പാക്കിസ്ഥാന്‍ ഇന്ത്യയേക്കാള്‍ അരനൂറ്റാണ്ട് പിന്നില്‍; ഭീകരരെ കേന്ദ്രസര്‍ക്കാര്‍ പാഠം പഠിപ്പിക്കും; ആഞ്ഞടിച്ച് ഉവൈസി

ഇന്ത്യയില്‍ അതിക്രമിച്ച് കയറി നിരപരാധികളെ കൊന്നാല്‍ ആ രാജ്യം നിശബ്ദമായിരിക്കില്ലെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.കശ്മീര്‍ നമ്മുടെ അവിഭാജ്യ ഘടകമാണെങ്കില്‍ കശ്മീരികളും നമ്മുടെ അവിഭാജ്യ ഘടകമാണെന്ന് പ്രധാനമന്ത്രിയോട് പറയാന്‍ ആഗ്രഹിക്കുന്നു. കശ്മീരികളെ നമുക്ക് സംശയിക്കാന്‍ കഴിയില്ലെന്നും ഉവൈസി പറഞ്ഞു. പാകിസ്താന്‍ ഇന്ത്യയെക്കാളും അരമണിക്കൂറല്ല, അരനൂറ്റാണ്ട് പിന്നിലാണ്. മതം ലക്ഷ്യം വച്ച് നമ്മുടെ നാട്ടില്‍ നമ്മുടെ ആളുകളെ കൊന്നൊടുക്കി. നിങ്ങള്‍ എന്ത് മതമാണ് പറയുന്നത്?, നിങ്ങള്‍ ഐ.എസിനെ പോലെയാണ് പെരുമാറിയതെന്നും അദേഹം പറഞ്ഞു.

ഭീകരരെ കേന്ദ്രസര്‍ക്കാര്‍ പാഠം പഠിപ്പിക്കുമെന്നും ഇരകളുടെ കുടുംബങ്ങള്‍ക്ക് എത്രയും വേഗം നീതി ഉറപ്പാക്കണം. കശ്മീരിലെ ടൂറിസം വ്യവസായത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിങ്ങളുടെ രാജ്യത്തിന്റെ മൊത്തം ബഡ്ജറ്റ് ഞങ്ങളുടെ രാജ്യത്തിന്റെ സൈനിക ബജറ്റിനോളം പോലും വരില്ല.

കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ പ്രതിരോധനയം എത്രമാത്രം വിജയിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കണം. ഇന്റലിജന്‍സ് പരാജയവും ഗൗരവതരമായ കാര്യമാണെന്നും കേന്ദ്ര സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും അദേഹം പറഞ്ഞു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം തടയുന്നതിലെ രഹസാന്വേഷണ വീഴ്ച ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ടതില്ലെന്നും അദേഹം വ്യക്തമാക്കി. സുരക്ഷാ വീഴ്ച്ച സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് പിന്നെ ആവശ്യപ്പെടാം. വീഴ്ചകളില്ലാത്ത ഇന്റലിജന്‍സ് സംവിധാനം എന്നൊന്നില്ല.

നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമിടേണ്ടതെന്നും രാജ്യം ഒറ്റെക്കെട്ടായി ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചടി രാജ്യത്തിന്റെ ആവശ്യമാണ്. വിജയകരമായി ഇല്ലാതാക്കിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമ്മള്‍ അറിയുന്നില്ല. പരാജയപ്പെടുന്ന ചിലത് മാത്രമാണ് നമ്മള്‍ അറിയുന്നത്. ഏതൊരു രാജ്യത്തും ഇത് സ്വാഭാവികമാണെന്നും. ഇസ്രയേലിലെ മെസാദിന് വരെ വീഴ്ച്ചകളുണ്ടായി. അത് ഏത് രാജ്യത്തിനും ഉണ്ടാകുമെന്നും ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യയിലെ ഭീകരാക്രമണങ്ങളില്‍ പങ്കില്ലെന്ന പാകിസ്താന്റെ നിലപാട് പതിവ് വാദം മാത്രമാണ്. ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഭീകരര്‍ക്ക് പരിശീലവും ആയുധങ്ങളും നല്‍കുന്നുണ്ട്. എല്ലാ ഉത്തരവാദിത്തങ്ങളും പാകിസ്ഥാന്‍ നിഷേധിക്കുന്നതാണ് പതിവെങ്കിലും പീന്നീട് വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ പുറത്തുവിടാറുണ്ട് എന്നും ശശി തരൂര്‍ വ്യക്തമാക്കി.

Latest Stories

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു