എവിടെ അർണാബ് ? ദിവസങ്ങളായി ഈ സ്റ്റാർ അവതാരകൻ ചാനലിൽ മുഖം കാണിക്കുന്നില്ല, സോഷ്യൽ മീഡിയയിൽ 'അന്വേഷണം' കൊഴുക്കുന്നു

റിപ്പബ്ലിക് ടി.വി വാർത്താ ചാനലിന്റെ മാനേജിങ് ഡയറക്ടറും ചാനലിലെ പ്രധാന വാർത്താവതാരകനുമായ അർണാബ് ഗോസ്വാമിയെ ടി.വിയിൽ ആഴ്ച്ചകളായി ചാനലിൽ കാണുന്നില്ല . രണ്ടാഴ്ചയിൽ കൂടുതലായി ചാനലിലെ പ്രധാന പരിപാടിയായ ഒൻപത് മണിക്കുള്ള ചർച്ചാവേള അവതരിപ്പിക്കാനെത്തുന്നത് മറ്റ് രണ്ട് അവതാരകരാണ്. അർണാബ് ആണ് ചാനലിന്റെ മുഖവും പ്രധാന വാർത്ത അവതാരകനും . ഇതിനിടെ അനവധി പ്രധാനപ്പെട്ട വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നിട്ടും അർണാബ് ചാനലിൽ മുഖം കാണിക്കുന്നേയില്ല.

കുൽഭൂഷൺ ജാദവിന് അനുകൂലമായുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി, അസമിലെ വെള്ളപൊക്കം, കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി, ബിഹാറിലെ വെള്ളപൊക്കത്തിനിടയിലും രാഷ്ട്രീയക്കാർ പ്രകടിപ്പിക്കുന്ന നിഷ്‌ക്രിയത്വം എന്നിവയാണ് ഇതിൽ ചില പ്രധാനപ്പെട്ട വാർത്തകൾ. ഇതെല്ലാം അർണാബിന് “കസറാ”നുള്ള അവസരങ്ങൾ കൂടിയായിരുന്നു. എന്നിട്ടും അദ്ദേഹം ഈ “ഒളിച്ചുകളി” നടത്തുന്നതെന്താണെന്നാണ് സോഷ്യൽ മീഡിയ ആശങ്കപ്പെടുന്നത്. പാകിസ്ഥാനെ “പാഠം” പഠിപ്പിക്കാനുള്ള അവസരമാണ് അർണാബ് നഷടമാക്കുന്നതെന്ന് ചിലർ അഭിപ്രായപെടുമ്പോൾ, അസമിലെ വെള്ളപൊക്കം കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നാണ് മറ്റ് ചിലർ പറയുന്നത്.

“അർണാബ് ഇപ്പോൾ എവിടെ പോയിരിക്കുകയാണ്? മണ്ണിന്റെ മകനേ, ടി.ആർ.പി റേറ്റിങ്ങിന് വേണ്ടിയെങ്കിലും തങ്ങളുടെ വിലപ്പെട്ട സമയത്തിൽ കുറച്ച് അസമിന് വേണ്ടി ചിലവാക്കൂ. ഇപ്പോൾ അവർക്ക് അസമിലെ വെള്ളപ്പൊക്കത്തെ കുറിച്ച് ചർച്ച ചെയ്യാൻ അൽപ്പം പോലും സമയമില്ല. ഞങ്ങളും ഇന്ത്യയുടെ ഭാഗമാണ്. ഇൻക്രെഡിബിൾ ഇന്ത്യയുടെ.” രോഷത്തോടെ അസമിലെ ഒരു സോഷ്യൽ മീഡിയ യൂസർ ചോദിക്കുന്നു. “അർണാബ് എവിടെയാണ്? രാജ്യത്തിനറിയണം(ദ നേഷൻ വാണ്ട്സ് ടു നോ)” മറ്റൊരു ട്വിറ്റർ യൂസറും കുറിച്ചു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി