ചൈനയുടെ അതിർത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സൈന്യം “ശേഷി വികസന”ത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും: പുതിയ കരസേനാ മേധാവി

ചൈനയുടെ അതിർത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സൈന്യം “ശേഷി വികസന” ത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അതിർത്തിയിൽ സമാധാനവും പ്രശാന്തതയും നിലനിർത്തുന്നത് “അന്തിമ പരിഹാര” ത്തിൽ എത്തിച്ചേരാൻ സഹായിക്കുമെന്നും പുതിയ സൈനിക മേധാവി ജനറൽ എം എം നരവാനെ പറഞ്ഞു.

പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയെ സംബന്ധിച്ച് കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അത്തരമൊരു സാഹചര്യത്തിൽ ഭീകരതയുടെ ഉറവിടങ്ങളിൽ മുൻ‌കൂട്ടി ആക്രമണം നടത്താനുള്ള അവകാശം ഇന്ത്യയിൽ നിക്ഷിപ്തമാണെന്നും ജനറൽ ബിപിൻ റാവത്തിൽ നിന്ന് ഇന്നലെ ചുമതലയേറ്റ സൈനിക മേധാവി എം എം നരവാനെ പറഞ്ഞു.

നിയന്ത്രണ രേഖ ഉൾപ്പെടുന്ന “വെസ്റ്റേൺ ഫ്രണ്ടി”ൽ വളരെയധികം ശ്രദ്ധ നൽകി കൊണ്ടിരിക്കെ, “നോർത്തേൺ ഫ്രണ്ടിനും തുല്യമായ ശ്രദ്ധ ആവശ്യമാണ്” എന്ന് അദ്ദേഹം പറഞ്ഞു. “ഈ സാഹചര്യത്തിലാണ് നമ്മുടെ രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്ന വടക്കൻ അതിർത്തികളിൽ സൈനിക ശേഷി വികസനവുമായി നമ്മൾ ഇപ്പോൾ മുന്നോട്ടു പോകുന്നത്,” നേരത്തെ ചൈനയുമായുള്ള 4,000 കിലോമീറ്റർ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള ഈസ്റ്റേൺ കമാൻഡിന് നേതൃത്വം നൽകിയിട്ടുള്ള ജനറൽ എം എം നരവാനെ പറഞ്ഞു.

“നമ്മൾക്ക് ചൈനയുമായി യഥാർത്ഥ നിയന്ത്രണരേഖയുണ്ട്. അതിർത്തി തർക്കം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, അതിർത്തികളിൽ സമാധാനം നിലനിർത്തുന്നതിൽ നമ്മൾ വളരെയധികം പുരോഗതി കൈവരിച്ചു. സ്ഥിതിഗതികൾ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിർത്തികളിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിലൂടെ അന്തിമ പരിഹാരത്തിനുള്ള വേദിയൊരുക്കാൻ നമ്മൾക്ക് കഴിയും, ”അദ്ദേഹം പറഞ്ഞു.

Latest Stories

ആശമാർക്ക് ആശ്വാസം; പ്രതിമാസ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ, പിരിഞ്ഞു പോകുന്നവർക്കുള്ള ആനൂകൂല്യവും കൂട്ടി

കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

'ഇത് രാജ്യസ്നേഹമല്ല, സ്വന്തം രാജ്യത്തെ സ്നേഹിക്കൂ'; സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി

ജയിൽ സുരക്ഷ വിലയിരുത്താൻ യോഗം വിളിച്ച് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടിയന്തര യോഗം ഇന്ന്

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ