മകള്‍ക്ക് മോദി ഭക്തന്റെ ബലാത്സംഗ ഭീഷണി; താങ്കളുടെ ഇത്തരം ആരാധകരെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് മോദിയോട് അനുരാഗ് കശ്യപിന്റെ ചോദ്യം

തന്റെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ മോദി ഭക്തനെ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വീണ്ടും അധികാരത്തില്‍ എത്തിയതിന് നിരവധി പേരാണ് മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലും മോദി ഭക്തര്‍ ആഘോഷിച്ചിരുന്നു. ഇതിനിടെയാണ് ഒരു മോദി ഭക്തന്‍ അനുരാഗ് കശ്യപിന്റെ മകള്‍ക്ക് നേരെ ഭീഷണിയുമായി രംഗത്തെത്തിയത്. മോദിക്കെതിരെ അച്ഛന്‍ ഇനിയും സംസാരിച്ചാല്‍ റേപ്പ് ചെയ്യും എന്ന തരത്തിലായിരുന്നു അയാളുടെ ഭീഷണി.

” പ്രിയപ്പെട്ട നരേന്ദ്ര മോദി സര്‍, താങ്കളുടെ വിജയത്തില്‍ അഭിനന്ദനങ്ങള്‍, സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി. താങ്കളുമായി അഭിപ്രായഭിന്നതയുള്ള എന്റെ മകളെ ഭീഷണിപ്പെടുത്തിയ, താങ്കളുടെ വിജയം ആഘോഷിക്കുന്ന ഭക്തരെ ഞങ്ങള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നു കൂടി ദയവായി ഞങ്ങളോട് പറഞ്ഞു തരൂ സാര്‍.”

എന്നായിരുന്നു അനുരാഗ് കശ്യപിന്റെ ട്വിറ്റ്. ചൗക്കിദാര്‍ രാംസംഘി എന്ന ട്വിറ്റര്‍ അങ്കൗണ്ടില്‍ നിന്നാണ് അനുരാഗ് കശ്യപിന്റെ മകളുടെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് കേട്ടാല്‍ അറയ്ക്കുന്ന തെറിവിളികള്‍ അയച്ചിരിക്കുന്നത്.

എന്നാല്‍ ട്വിറ്റിന് പിന്നാലെ ചൗക്കിദാര്‍ രാംസംഘി തന്റെ അക്കൗണ്ട് പിന്‍വലിച്ചു. പൊലീസ് കേസ് ഫയല്‍ ചെയ്യാനാണ് പലരും അനുരാഗിനെ ഉപദേശിക്കുന്നത്. മകളെ എതിര്‍ത്തു കൊണ്ട് ട്വിറ്റ് ചെയ്യുന്നവരും ഉണ്ട്.

Latest Stories

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപ്പെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു