സംഘർഷം ഒഴിയാതെ മണിപ്പൂർ; വീണ്ടും വെടിവെപ്പ്, നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണാപൂർ ജില്ലയിൽ സംഘർഷവും വെടിവെപ്പുണ്ടായതായുമാണ് റിപ്പോർട്ടുകൾ. ബിഷ്ണാപൂർ ജില്ലയിലെ കുംബിക്കും തൗബാൽ ജില്ലയിൽ വാങ്ഗുവിനും ഇടയിലാണ് വെടിവെപ്പുണ്ടായ സ്ഥലം. പ്രദേശത്ത് നിന്ന് നാല് പേരെ കാണാതായിട്ടുണ്ട്. ഇവർ കൊല്ലപ്പെട്ടതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

ഇഞ്ചി വിളവെടുപ്പിനായി പോയ നാല് പേരെയാണ് കഴിഞ്ഞ ദിവസം കാണാതായത്. വെടിവെപ്പുണ്ടായ സ്ഥലത്തിന് സമീപം തന്നെയാണ് ഇവരെയും കാണാതായത്. ആറ് റൗണ്ട് വെടിവെച്ചുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒയിനാം റോമൻ മെയ്തേയി, അഹാനെന്തം ദാറ മെയ്തേയി, തൗഡാം ഇംബൂച്ച മെയ്തേയി, തൗഡാം ആനന്ദ് മെയ്തേയി എന്നിവരെയാണ് കാണാതായത്. കുംബി ​പൊലീസ് കേസെടുത്തിട്ടുണ്ട്.

ജനുവരി ഒന്നാം തീയതി തൗബാലിലെ ലിലോങ് മേഖലയിലുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മേയ് ഒന്നിന് മണിപ്പൂരിൽ മെയ്തേയികളും കുക്കികളും തമ്മിൽ തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 180ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. മെയ്തേയി സമുദായത്തിന്റെ സംവരണത്തിന് എതിരായ ട്രൈബൽ സോളിഡാരിറ്റി മാർച്ചിന് പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം ഉടലെടുത്തത്.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി