'ഒരു വോട്ടിന് വിജയിച്ച എംഎൽഎയെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുത്'; നിർദേശം നൽകി മദ്രാസ് ഹൈക്കോടതി, ടിവികെയ്ക്ക് തിരിച്ചടി

തമിഴ്നാട്ടിൽ ടിവികെ യ്ക്ക് തിരിച്ചടി. ഒരു വോട്ടിന് വിജയിച്ച ടിവികെ എംഎൽഎ ശ്രീനിവാസ സേതുപതിയെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. പോസ്റ്റൽ ബാലറ്റിൽ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ സ്ഥാനാർഥി നൽകിയ ഹർജിയിലാണ് ഇടപെടൽ. ഡിഎംകെ സ്ഥാനാർത്ഥി പെരിയ കറുപ്പനാണ് ഹർജി നൽകിയത്.

ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ. സെന്തിൽ കുമാർ എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ച് ആണ് വിധി പറഞ്ഞത്. ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിലെ ഒരു പോസ്റ്റൽ ബാലറ്റ് അബദ്ധത്തിൽ തിരുപ്പത്തൂർ ജില്ലയിലേക്ക് അയച്ചുവെന്നും, വരണാധികാരി ഇത് അന്യായമായി നിരസിച്ചുവെന്നുമാണ് പെരിയകറുപ്പന്റെ ആരോപണം.

ഈ ഒരു വോട്ട് ഫലത്തിൽ നിർണ്ണായകമാണെന്ന വാദം പരിഗണിച്ച കോടതി, ശ്രീനിവാസ സേതുപതി എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്നതും സഭയിൽ വോട്ട് രേഖപ്പെടുത്തുന്നതും താൽക്കാലികമായി തടയുകയായിരുന്നു. ഹർജിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്തെങ്കിലും പെരിയകറുപ്പന്റെ ഹർജി പരി​ഗണിച്ച കോടതി അതെല്ലാം തള്ളുകയായിരുന്നു.

Latest Stories

'ഇവനൊക്കെ കയറിയിരുന്ന് ആസ്വദിച്ചിട്ടാണ് ഇതൊക്കെ പുറത്തുവിടുന്നത്, എന്റെ ചുണ്ട് പൊട്ടിയിരിക്കുകയാണ്'; സബ്സ്ക്രിപ്ഷൻ വീഡിയോ ലീക്ക് ആയതിൽ പ്രതികരിച്ച് രേണു സുധി

ചോദ്യപ്പേപ്പർ ചോർച്ച, നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുതിയ തീയതി വൈകാതെ പ്രഖ്യാപിക്കും

റാപിഡോ, ഊബർ, ബൈക്ക് ടാക്സികൾക്ക് പൂട്ടിടാൻ എംവിഡി; നിയമം ലംഘിച്ചാൽ കർശന നടപടി

സ്വർണ വിലയിൽ വർധനവ്; ഈ മാസത്തെ റെക്കോർഡ് നിരക്കിൽ തൊട്ട് സ്വർണം

'വിഡിഎസ് കേരളം ഭരിക്കട്ടെ ഷാഫി കോൺഗ്രസ് നയിക്കട്ടെ'; എറണാകുളത്ത് വി ഡി സതീശനും ഷാഫി പറമ്പിലിനും അനുകൂലമായി ഫ്ലക്സ്

'കേരളത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം വൈകിട്ടില്ല, ഇനി വൈകാനും പാടില്ല'; എംഎൽഎമാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം നിലവിലില്ലെന്ന് എം എം ഹസൻ

പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? അവർ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഇരിക്കേണ്ടവർ; വിവാദ പരാമർശവുമായി ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി

കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്?; തീരുമാനം വൈകിപ്പിക്കേണ്ടെന്ന ധാരണയിൽ കോൺഗ്രസ് ദേശീയ നേതൃത്വം

വിജയ്‌യുടെ ആദ്യത്തെ ആദ്യത്തെ ഔദ്യോഗിക ഉത്തരവ്; തമിഴ്‌നാട്ടിലെ മദ്യ വിൽപന ശാലകൾ പൂട്ടാൻ നീക്കം, 717 വിൽപന കേന്ദ്രങ്ങൾ അടക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു

മുഖ്യമന്ത്രി വിജയ്ക്ക് നിയമസഭയിൽ ആദ്യ രാഷ്ട്രീയ വിജയം; എതിരാളിയില്ലാതെ ജെസിഡി പ്രഭാകർ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു