'അംബേദ്കറെ അപമാനിച്ച പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അമിത് രാജി വയ്ക്കണം'; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്; ഇന്നും നാളെയുമായി എല്ലാ നേതാക്കളുടെ പത്രസമ്മേളനം

ബി.ആര്‍. അംബേദ്കറെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് തയാറെടുത്ത് കോണ്‍ഗ്രസ്. 24 ന് പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമാകും. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ എല്ലാ പാര്‍ലമെന്റംഗങ്ങളും കേന്ദ്ര പ്രവര്‍ത്തകസമിതി അംഗങ്ങളും ഇന്നും നാളെയുമായി പത്രസമ്മേളനം നടത്തും. അംബേദ്കറിനെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ക്കു മാപ്പ് പറഞ്ഞ് അമിത് രാജി വയ്ക്കണം എന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

രാജ്യത്തെ എല്ലാ ജില്ലകളിലും ‘ബാബാസാഹേബ് അംബേദ്കര്‍ സമ്മാന്‍ മാര്‍ച്ച്’ നടത്തുമെന്നാണ് നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലറില്‍ പറയുന്നത്. അംബേദ്കറുടെ പ്രതിമയില്‍ മാല ചാര്‍ത്തിക്കൊണ്ട് ആരംഭിക്കുന്നമാര്‍ച്ച് ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കു നിവേദനം സമര്‍പ്പിച്ചുകൊണ്ടായിരിക്കും സമാപിക്കുക.

പ്രതിഷേധ മാര്‍ച്ചിനു മുന്നോടിയായുള്ള പത്രസമ്മേളനങ്ങളില്‍ എം.പിമാരും പ്രവര്‍ത്തകസമിതി അംഗങ്ങളും അതതു നിയോജകമണ്ഡലങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇക്കഴിഞ്ഞ 18 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. അംബേദ്കറുടെ പേര് ഉച്ചരിക്കുന്നത് കോണ്‍ഗ്രസ് ഫാഷനാക്കിയിരിക്കുകയാണെന്നും ഇത്രയധികം തവണ അംബേദ്കര്‍ എന്നു പറയുന്നതിനു പകരം ദൈവനാമം ഉച്ചരിച്ചിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗം ലഭിക്കുമായിരുന്നുവെന്നുമായിരുന്നു പരാമര്‍ശം.

Latest Stories

449 KM റേഞ്ചുള്ള ഇലക്‌ട്രിക് കാറിന് 70,000 രൂപയുടെ ഓഫർ; ഇത് നെക്സോൺ ഇവിയ്ക്കെതിരെയുള്ള എംജിയുടെ മാസ്റ്റർ പ്ലാൻ

ദക്ഷിണാഫ്രിക്ക കാണിച്ചത് മണ്ടത്തരം, ഇന്ത്യയെ പുറത്താക്കാനുള്ള ഏക വഴി അവർ നഷ്ടമാക്കി: മൈക്കിൾ വോൺ

ഹോർമുസ് കടലിടുക്ക്: യുദ്ധത്തിന്റെ ഭൂപടങ്ങൾക്കപ്പുറം മനുഷ്യരുടെ ജീവിതങ്ങൾ

'രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കും'; അമേരിക്കയ്ക്ക് ഭീഷണിയുമായി മൊജ്തബ ഖമനയി

'കണ്ണൂര്‍ എന്റെ ഹൃദയരക്തം, കടന്നുവന്ന കനല്‍ വഴികള്‍ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണ്'; സീറ്റ് വിവാദങ്ങള്‍ക്കിടയില്‍ വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

'പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യണം'; കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കരുത്: ഹർഭജൻ സിംഗ്

ഗ്യാസ് ബുക്കിങിൽ ആശങ്ക വേണ്ട, ബുക്കിങ് തടസപ്പെടുന്നത് സാങ്കേതികപ്രശ്‌നം മൂലം: ജി ആർ അനിൽ

ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ്; ഇരുട്ടിലാകുന്ന നേരം യുഎസ് സൈനികരെ വേട്ടയാടുമെന്ന് ലാരിജാനി

സഞ്ജുവിനോടുള്ള ദേഷ്യം മാറാതെ ശുഭ്മൻ ഗിൽ; ടി-20 ലോകകപ്പ് ചിത്രത്തിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കി

മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം സഞ്ജുവിന് കൊടുക്കരുതായിരുന്നു'; തുറന്ന് പറഞ്ഞ് എ ബി ഡിവില്ലിയേഴ്‌സ്