കമ്മ്യൂണിസ്റ്റുകാര്‍ ക്രിമിനലുകള്‍, കോണ്‍ഗ്രസുകാര്‍ അഴിമതിക്കാര്‍, പക്ഷേ ബി.ജെ.പി അങ്ങനെയല്ല: അമിത് ഷാ

ത്രിപുര നിയമ സഭാതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഐഎമ്മിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇരുപാര്‍ട്ടികളും ജനതാല്‍പ്പര്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. പക്ഷേ ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

.’കമ്മ്യൂണിസ്റ്റുകാര്‍ ക്രിമിനലുകളാണ്. കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരാണ്. ഇരുവരും സംസ്ഥാനത്തിനും ജനങ്ങള്‍ക്കും എതിരായാണ് പ്രവര്‍ത്തിച്ചത്. ത്രിപുരയില്‍ 30 വര്‍ഷത്തോളമുള്ള കമ്മ്യൂണിസ്റ്റ് ഭരണവും 15 വര്‍ഷത്തോളമുള്ള കോണ്‍ഗ്രസിന്റെ ഭരണവും അഞ്ച് വര്‍ഷം മാത്രമുള്ള ബിജെപി ഭരണവും താരതമ്യപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകും’, അമിത് ഷാ പറഞ്ഞു.

ബിജെപിക്കെതിരെ ഒരു അഴിമതി ആരോപണം പോലും ആര്‍ക്കും ഉന്നയിക്കാനില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ ബിജെപി സുതാര്യമായാണ് ഭരിക്കുന്നത്. ബിജെപി ഭരണം ഗോത്രവിഭാഗത്തോടുള്ള അനീതി അവസാനിപ്പിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

ത്രിപുര കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും ത്രിപുര രാജകുടുംബത്തിന്റെ നിലവിലെ തലവനുമായ പ്രദ്യോത് മാണിക്യ നേതൃത്വം നല്‍കുന്ന തിപ്ര മോത പാര്‍ട്ടിക്ക് കോണ്‍ഗ്രസുമായും സിപിഎമ്മുമായും ‘രഹസ്യധാരണ’യുണ്ടെന്നും പ്രസംഗത്തിനിടെ അമിത് ഷാ ആരോപിച്ചു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്