പ്രവാചകനിന്ദ പരാമർശത്തെ അപലപിച്ച് അമേരിക്ക

ബിജെപി വക്താവ് നടത്തിയ  പ്രവാചക നിന്ദ  പരാമർശത്തെ അപലപിച്ച് അമേരിക്ക. മതങ്ങൾക്കുള്ള തുല്ല്യ അവകാശങ്ങളും മൂല്യങ്ങളും പരിപാലിക്കേണ്ട ജനാധിപത്യ രാജ്യത്തിൽ നിന്ന് ഇത്തരത്തിലുള്ള പ്രസ്താവന വരുന്നത് ഒട്ടും സ്വീകര്യമല്ലെന്നാണ് അമേരിക്ക നിലപാടറിയിച്ചിട്ടുള്ളത്.

മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നത് പ്രോൽസാഹിപ്പിക്കണമെന്നും, പാർട്ടി നടപടി എടുത്തതിൽ സന്തോഷമെന്നും വിദേശകാര്യവക്താവ് പറഞ്ഞു.പ്രവാചക നിന്ദ പരാമർശം പാർട്ടി വക്താവിന്റെ മാത്രം അഭിപ്രായമാണന്നും രാജ്യത്തിന്റെ അഭിപ്രായമല്ലന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

നൂപുർ ശർമ്മയുടെ പരാമർശനത്തിനെതിരെ ചെെനയായിരുന്നു ഏറ്റവുമൊടുവിൽ രംഗത്തെത്തിയിരുന്നത്. ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുർ ശർമ്മയുടെ അപകീർത്തികരമായ പരാമർശം.

സംഭവത്തിൽ‌ നുപുർ ശർമ്മയെയും ഡൽഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിനെയും പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ