അവിവാഹിതരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന വിലക്ക് ആണ്‍കുട്ടികള്‍ക്കും ബാധകമാക്കണമെന്ന് അല്‍പേഷ് ഠാക്കൂര്‍ എം.എല്‍.എ

അവിവാഹിതരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന വിലക്ക് ആണ്‍കുട്ടികള്‍ക്കും ബാധകമാക്കണമെന്ന് അല്‍പേഷ് ഠാക്കൂര്‍ എം.എല്‍.എ

അവിവാഹിതരായ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന ഠാക്കൂര്‍ സമുദായത്തിന്റെ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധവുമായി അല്‍പേഷ് ഠാക്കൂര്‍ എം.എല്‍.എ. തീരുമാനം ആണ്‍കുട്ടികള്‍ക്കും ബാധകമാക്കണമെന്ന് സമുദായംഗം കൂടിയായ അല്‍പേഷ് ഠാക്കൂര്‍ പറഞ്ഞു.

“പെണ്‍കുട്ടികള്‍ക്ക് മാത്രം നിയമം ചുരുക്കുന്നത് ശരിയല്ല. ലിംഗഭേദമില്ലാതെ വേണം ഇത് നടപ്പിലാക്കാന്‍. വിവാഹത്തിന് ചെലവ് ചുരുക്കുന്നത് പോലെയുള്ള നിര്‍ദ്ദേശം അംഗീകരിക്കാന്‍ പറ്റും. അത് നല്ലതുമാണ്. എന്നാല്‍ അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലായെന്ന തീരുമാനത്തില്‍ പിശകുണ്ട്. ഇത് ആണ്‍കുട്ടികള്‍ക്കും കൂടെ ബാധകമാക്കുമെങ്കില്‍ നല്ലത്. പ്രണയവിവാഹം പാടില്ല എന്ന തീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് താല്‍പ്പര്യമില്ല. കാരണം ഞാന്‍ പ്രണയിച്ച് വിവാഹം ചെയ്തയാളാണ് -അല്‍പേഷ് ഠാക്കൂറിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുജറാത്തിലെ ബനാസ്‌കാണ്ഡാ ജില്ലയിലെ ഠാക്കൂര്‍ സമുദായം ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് വിചിത്രമായ തീരുമാനം കൈക്കൊണ്ടത്.
അവിവാഹിതകളായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും അധവ   ഇവരുടെ കൈയ്യില്‍ നിന്നും ഫോണുകള്‍ കണ്ടെത്തിയാല്‍ മാതാപിതാക്കളെ ഉത്തരവാദികളാക്കി 1.50 ലക്ഷം പിഴ ഈടാക്കാനും സമുദായം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ക്ക് ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം വരെ പിഴ ഈടാക്കാനും നേതാക്കള്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.

ജില്ലയിലെ 12 ഗ്രാമങ്ങളില്‍നിന്നുള്ള 14 മുഖ്യന്മാര്‍ ചേര്‍ന്ന് ജൂലൈ 14 ന് ദന്തിവാഡാ താലൂക്കില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം പെണ്‍കുട്ടികളെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍നിന്ന് വിലക്കാനുള്ള നീക്കത്തില്‍ തെറ്റൊന്നുമില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഗാനിബെന്‍ ഠാക്കൂര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ സാങ്കേതികവിദ്യയില്‍നിന്ന് ദൂരംപാലിക്കണമെന്നും കൂടുതല്‍ സമയം പഠനത്തിനു വേണ്ടി ചിലവഴിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ