വീഡിയോ: ഡൽഹിയിൽ ആം ആദ്മി പ്രവർത്തകനെ മർദ്ദിച്ച്‌ കോൺഗ്രസിന്റെ അൽക ലാംബ

കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ ആം ആദ്മി എം‌എൽ‌എയുമായ അൽക ലാംബ ഒരു ആം ആദ്മി പാർട്ടി പ്രവർത്തകനെ പോളിംഗ് ബൂത്തിൽ വെച്ച് മർദ്ദിച്ചു.

ശനിയാഴ്ച മജ്നു കാ തിലയിലെ പോളിംഗ് ബൂത്തിന് മുന്നിൽ ആം ആദ്മി പാർട്ടി പ്രവർത്തകനെ അൽക ലാംബ ആക്രമിച്ചപ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അൽക പരാതി ഉന്നയിച്ചപ്പോൾ ഇടപെട്ടു. അൽക ആം ആദ്മി പ്രവർത്തകനെ അടിക്കാൻ കൈ ഓങ്ങിയെങ്കിലും ദേഹത്ത് കൊണ്ടില്ല.

ആം ആദ്മി പ്രവർത്തകൻ അലയുടെ മകനെതിരെ പരാമർശം നടത്തിയതിനാലാണ് അൽക അടിക്കാൻ ഓങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ.

ചാന്ദ്‌നി ചൗക്ക് എം‌എൽ‌എയായ അൽക ലാംബ, ആം ആദ്മി പാർട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുള്ള അഭിപ്രായവ്യത്യാസത്തിനും പരസ്യമായ തർക്കത്തിനും ശേഷം പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ ശേഷം ചാന്ദ്‌നി ചൗ ക്കിൽ നിന്ന് ഇത്തവണ ഡൽഹി തിരഞ്ഞെടുപ്പിൽ മത്സരിച്ചു.

ശനിയാഴ്ച രാവിലെ ടാഗോർ ഗാർഡൻ എക്സ്റ്റൻഷനിൽ പോളിംഗ് ബൂത്ത് നമ്പർ 161 ൽ ചാന്ദ്‌നി ചൗ ക്ക് നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി അൽക ലംബ വോട്ട് രേഖപ്പെടുത്തി. ആം ആദ്മി പാർട്ടിയിലെ പ്രഹ്ലാദ് സിംഗ് സാഹ്നി, ബിജെപിയുടെ സുമൻ ഗുപ്ത എന്നിവർക്കെതിരെയാണ് അൽക ലാംബ മത്സരിക്കുന്നത്.

പോളിംഗ് ബൂത്തിന് മുന്നിൽ അൽക ലംബയും ആം ആദ്മി പ്രവർത്തകനും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. അൽക ലാംബ ഉടൻ തന്നെ എഫ്‌ഐ‌ആർ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ നിലവിളിക്കുകയും കരയുകയും ചെയ്തു.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ