മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടതിന് കാരണം കാഴ്ച്ച പരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. ആദ്യ ലാന്‍ഡിങ്ങ് ശ്രമത്തില്‍ റണ്‍വേ കാണുന്നില്ല എന്ന് പൈലറ്റ് അറിയിച്ചു. രണ്ടാം ലാന്‍ഡിങ്ങില്‍ പ്രശ്‌നങ്ങള്‍ ഇല്ല എന്ന് പൈലറ്റ് പറഞ്ഞു. തുടര്‍ന്നാണ് എടിസി ലാന്‍ഡിങ്ങ് അനുമതി നല്‍കിയത്. പിന്നാലെ അപകടമുണ്ടാവുകയായിരുന്നു എന്നാണ് റാം മോഹന്‍ നായിഡു പറഞ്ഞത്.
ഇന്നലെ രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്തത്. അപകടത്തിൽ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തിൽപെടുന്നത്.
ബാരാമതിയിൽ ഒരു റാലിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അജിത് പവാർ. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പൊലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു.